Breaking News
പെന്റഗണ്‍ മേധാവിയാകുന്ന ആദ്യ കറുത്ത വർഗക്കാരൻ; ജനറല്‍ ലോയ്ഡ് ഓസ്റ്റിന്റെ നിയമനത്തിന് സെനറ്റിന്റെ അംഗീകാരം | ഖത്തറിലെ മുൻപ്രവാസിയും പൊതുപ്രവർത്തകനുമായിരുന്ന പരയോടത്ത് അബുബക്കർ നാട്ടിൽ നിര്യാതനായി  | താലിബാനുമായുള്ള സമാധാന ചര്‍ച്ചയിലെ 'അഴിയാക്കുരുക്കുകള്‍' അഫ്ഗാനിസ്ഥാനെ ആശങ്കപ്പെടുത്തുന്നു | 'ഉപരോധം നിരുപാധികം നീക്കണം'; ജോ ബെയ്ഡനോട് ഇറാന്‍ വിദേശകാര്യമന്ത്രി | സൗദി ആരോഗ്യമന്ത്രാലയത്തിൽ വനിത നഴ്സുമാർക്ക് അവസരം | ഖത്തറിൽ കർവാ ടാക്സി ഡ്രൈവർമാർക്ക് കോവിഡ് വാക്സിൻ നൽകിത്തുടങ്ങി  | ഖത്തറിനെതിരായ ഉപരോധം അവസാനിച്ചത് തുര്‍ക്കിക്ക് ഭീഷണിയല്ല,മികച്ച അവസരമായെന്ന് വിലയിരുത്തൽ  | ഈ വര്‍ഷം മൂന്ന് ആരോഗ്യ കേന്ദ്രങ്ങളുടെയും ദേശീയ ലബോറട്ടറിയുടെയും നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്ന് അഷ്ഗല്‍ | ഖത്തറിലെ ഖുര്‍ആന്‍ പഠന കേന്ദ്രങ്ങള്‍ അടുത്ത ആഴ്ച വീണ്ടും തുറക്കും | കോവിഡിന് ശമനമില്ല,ദുബായിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു |
കവി അനിൽ പനച്ചൂരാൻ നിര്യാതനായി 

January 03, 2021

January 03, 2021

തിരുവനന്തപുരം; പ്രശസ്ത കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണ കാരണമായത്.കോവിഡ് സ്ഥിരീകരിച്ചിരുന്നു.

രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം ക്ഷേത്രത്തിലേയ്ക്ക് പോയതാണ് അനില്‍ പനച്ചൂരാനെന്ന് സഹോദരി ഭര്‍ത്താവ് പറഞ്ഞു. ഇടയ്ക്കുവച്ച്‌ തലചുറ്റലുണ്ടായി. കായംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്ന് കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. കിംസ് ആശുപത്രിയിലെത്തി അരമണിക്കൂറിനുള്ളില്‍ മരിച്ചു. ഹൃദയാഘാതം ഉണ്ടായതാണ് മരണകാരണം എന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. നങ്ങ്യാര്‍കുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറംകല്‍ കാകദീയ സര്‍വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. അഭിഭാഷകനായി ജോലിനോക്കുന്നു. ഭാര്യ: മായ, മകള്‍: ഉണ്ണിമായ.

അറബിക്കഥയിലെ ഗാനത്തിലൂടെ മലയാളിയുടെ ഇഷ്ട രചയിതാവായി മാറി. അറബിക്കഥ, കഥ പറയുമ്പോൾ എന്നീ സിനിമകൾ ശ്രദ്ധേയമാണ്.

അറബിക്കഥയിലെ 'ചോരവീണ മണ്ണിൽ നിന്നുയർന്നുവന്ന...'കഥപറയുമ്പോൾ എന്ന സിനിമയിലെ 'ബാർബറാം ബാലനെ...'തുടങ്ങിയ ഗാനങ്ങൾ ജനപ്രീതി നേടി.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Latest Related News