Breaking News
നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി |
ഖത്തറിൽ നൃത്താധ്യാപികയായ പാലക്കാട് സ്വദേശിനി കോവിഡ് ബാധിച്ച് മരിച്ചു 

April 06, 2021

April 06, 2021

ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് പാലക്കാട് സ്വദേശിനിയായ സ്‌കൂൾ അദ്ധ്യാപിക നിര്യാതയായി.പാലക്കാട് പൊട്ടായി സ്വദേശി ഹേമ പ്രേമാനന്ദാണ് (49) കോവിഡ് ബാധിച്ചു മരിച്ചത്. മൂന്നാഴ്ച്ചക്ക് മുമ്പാണ് കോവിഡ് ബാധിച്ച് ഹസം മെബൈരിക് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. രണ്ടാഴ്ച്ചയിലേറെയായി വെന്റിലേറ്ററിലായിരുന്നു.

ഡിപിഎസ് മൊണാര്‍ക്ക് സ്‌ക്കൂളില്‍ നൃത്താധ്യാപികയായിരുന്ന ഹേമ ഡിപിഎസ് എംഐഎസ് സ്‌ക്കൂളിലും, പേള്‍ സ്‌ക്കൂളിലും അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി ഖത്തറിലെ സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു.

പ്രേമാനന്ദാണ് ഭര്‍ത്താവ്, ഡോ. മീര പ്രേമാനന്ദ്, താര പ്രേമാനന്ദ് മക്കളാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News