Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
ഖത്തറിൽ ഞായറാഴ്‌ച കോവിഡ് സ്ഥിരീകരിച്ചത് 251 പേരിൽ,ഒരു മരണം കൂടി 

April 12, 2020

April 12, 2020

ദോഹ : ഖത്തറിൽ ഞായറാഴ്ച 251 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം2979 ആയി. ഒരാൾ കൂടി ഇന്ന് മരണപ്പെട്ടതോടെ മൊത്തം മരണ സംഖ്യ ഏഴായി. 42 കാരനായ  ഇദ്ദേഹം ഏതുരാജ്യക്കാരനാണെന്നോ മറ്റു വിവരങ്ങളോ ലഭ്യമല്ല. ഇന്ന് 28 പേർക്ക് കൂടി അസുഖം ഭേദമായിട്ടുണ്ട്. ഇതോടെ രോഗവിമുക്തി നേടിയവരുടെ എണ്ണം 275 ആയി. 2697 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.

അവസാന 24 മണിക്കൂറിൽ 1351 പേരിലാണ് രോഗപരിശോധന നടത്തിയത്. ഇതുവരെ രാജ്യത്ത് 49102 പേരിലാണ് കോവിഡ് പരിശോധന നടത്തിയത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.         


Latest Related News