July 21, 2020
July 21, 2020
ദോഹ : ഖത്തറില്‍ പുതുതായി 393 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് പോസറ്റിവ് ആയി തുടരുന്നവരുടെ എണ്ണം 3079 ആയി.കഴിഞ്ഞ 24 മണിക്കൂറിനിടെ 409 പേര്‍ക്കാണ് രോഗം ഭേദമായത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം104,191ആയി.
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 160 ആയി. മൂന്നു പേരെ കൂടി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 119 പേരാണ് നിലവില്‍ ഐസിയുവില്‍ ഉള്ളത്. 51 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ നിലവില്‍ ചികിത്സയില്‍ തുടരുന്നവർ 549 ആയി.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക