Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഒമാനിലും കോവിഡ് ബാധിതരുടെ എണ്ണം ആയിരം കവിഞ്ഞു,ഇന്ന് രോഗം സ്ഥിരീകരിച്ചത് 109 പേർക്ക്

April 16, 2020

April 16, 2020

മസ്കത്ത് : ഗൾഫ് രാജ്യങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം ഏറ്റവും കുറവായിരുന്ന ഒമാനിലും രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. ഇന്ന് (വ്യാഴം) 109 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 97 പേരും പ്രവാസികളാണ്. വ്യാഴാഴ്ചയിലെ റിപ്പോര്‍ട്ട് പ്രകാരം പുതുതായി അസുഖ ബാധിതരായവരില്‍ 88 പേരും മസ്കത്ത് ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണ്.ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 1019 ലെത്തിയെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു .

1019 കൊവിഡ് കൊറോണ വൈറസ് ബാധിതരില്‍ 636 പേര്‍ വിദേശികളും 384 പേര്‍ ഒമാന്‍ സ്വദേശികളുമാണ്. അതേസമയം കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 45 പേര്‍ രോഗവിമുക്തിനേടി.ഇതോടെ രോഗ മുക്തരായവരുടെ എണ്ണം 176 ആയി. നാലു പേരാണ് ഒമാനില്‍ കൊറോണ വൈറസ് ബാധിതരായി മരിച്ചത്.
ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശമയക്കുക.  


Latest Related News