Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ഒമാനിൽ തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് ഭേദമായവരുടെ എണ്ണം കൂടി 

July 24, 2020

July 24, 2020

മസ്കത്ത് : ഒമാനിൽ തുടർച്ചയായ രണ്ടാം ദിവസവും പുതിയ കോവിഡ് രോഗികളുടെ എണ്ണവും മരണ നിരക്കും കുറഞ്ഞു. 24 മണിക്കൂറിനിടെ 1145 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചപ്പോൾ 1658 പേർക്ക് രോഗമുക്തി ലഭിച്ചു. 53,007 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തി നേടിയത്.73,791 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് കോവിഡ് പോസിറ്റീവായവരിൽ 1047 പേരും ഒമാൻ പൗരൻമാരാണ്. 98 വിദേശികൾക്കും കോവിഡ് സ്ഥിരീകരിച്ചു.4 പേർ കൂടി ഇന്ന് മരണപ്പെട്ടതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 359 ആയി.പുതിയതായി 76 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  രാജ്യത്ത് നിലവിൽ 568 പേരെയാണ് കോവിഡ് ബാധിതരായി ആശുപത്രിയിൽ തുടരുന്നത്. ഇതിൽ 170 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 വാട്സ് ആപ്പ് നമ്പറിലേക്ക് സന്ദേശമയക്കുക.


Latest Related News