Breaking News
യുവതിയെ ശല്യം ചെയ്തു: സൗദിയില്‍ പ്രവാസിക്ക് അഞ്ച് വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും | ഇസ്രായേൽ ആക്രമണം പശ്ചിമേഷ്യയിലെ സാമ്പത്തിക സ്ഥിതി മോശമാക്കുമെന്ന് ഐ.എം.എഫിന്റെ മുന്നറിയിപ്പ് | നോക്കിയിരിക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ് | ബംഗ്ലാദേശിലെ റോഡിനും പുതിയ പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകും  | യുഎഇയിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറില്‍ ശ്വാസംമുട്ടി പ്രവാസി സ്ത്രീകള്‍ മരിച്ചു | ഖത്തറിൽ ‘അല്‍ നഹ്‌മ’ സംഗീത മത്സരം ഏപ്രില്‍ 26ന്  | രാത്രിയില്‍ ലൈറ്റിടാതെ വാഹനങ്ങള്‍ ഓടിക്കരുത്; മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | നിയമലംഘനം: അബുദാബിയിലെ റസ്റ്റോറന്റ് പൂട്ടിച്ചു | ദുബായിൽ കെട്ടിടത്തിന്റെ ഒരുവശം മണ്ണിനടിയിലേക്ക് താഴ്ന്നു പോയി;  ആളപായമില്ല  | ഐക്യരാഷ്ട്രസഭയിൽ ഫലസ്തീൻ്റെ സ​മ്പൂ​ർ​ണാം​ഗ​ത്വം അംഗീകരിക്കുന്ന കരട് പ്രമേയം പരാജയപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് ഖത്തർ |
ഒമാനിൽ ഇന്ന് പതിനഞ്ച് പേരിൽ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

March 25, 2020

March 25, 2020

മസ്കത്ത് : ഒമാനിൽ ബുധനാഴ്ച 15 പേരിൽ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. എല്ലാവരും സ്വദേശികളാണ്. ഇവരിൽ ഏഴു പേർ നേരത്തെ രോഗബാധ സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരാണ്. ഏഴു പേർ അമേരിക്ക,ബ്രിട്ടൻ,സ്‌പെയിൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ച് സ്വദേശത്ത് തിരിച്ചെത്തിയവരാണെന്നും ഒരാൾക്ക് രോഗബാധയുണ്ടായ കാരണം നിരീക്ഷിച്ചു വരികയാണെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.

ഒമാനിൽ ഇന്നലെയാണ് ഏറ്റവും കൂടുതൽ പേരിൽ രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ പതിനെട്ട് പേരിലാണ് രോഗം കണ്ടെത്തിയത്.ഇതോടെ ഒമാനിൽ മൊത്തം രോഗബാധിതരുടെ എണ്ണം 99 ആയി. 19 പേർ ഇതുവരെ സുഖം പ്രാപിച്ചിട്ടുണ്ട്.

 ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.  


Latest Related News