Breaking News
മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  |
ഒമാനിൽ സ്പോൺസർമാരില്ലാതെ ബിസിനസ് തുടങ്ങാം,പ്രതീക്ഷയോടെ പ്രവാസി സമൂഹം  

February 02, 2020

February 02, 2020

മ​​സ്​​​ക​​ത്ത്​: ഒമാനിൽ ജ​​നു​​വ​​രി ഏ​​ഴി​​ന്​ നി​​ല​​വി​​ല്‍ വ​​ന്ന പു​​തി​​യ വി​​ദേ​​ശ​​നി​​ക്ഷേ​​പ നി​​യ​​മത്തെ സ്വാഗതം ചെയ്ത് പ്രവാസി സമൂഹം. പു​​തി​​യ നി​​യ​​മ​​പ്ര​​കാ​​രം 37 വി​​ഭാ​​ഗ​​ങ്ങ​​ളി​​ലെ വ്യാ​​പാ​​ര​​ങ്ങ​​ളും സേ​​വ​​ന​​ങ്ങ​​ളും ഒ​​ഴി​​ച്ചു​​ള്ള മേ​​ഖ​​ല​​ക​​ളി​​ലെ​​ല്ലാം നൂ​​റ്​ ശ​​ത​​മാ​​നം വി​​ദേ​​ശ ഉടമസ്ഥാവകാശം അ​​നു​​വ​​ദി​​ക്കും.  ഒ​​മാ​​നി​​ലെ ബി​​സി​​ന​​സ്​ മേ​​ഖ​​ല​​ക്ക്​ ഇത് ഉ​​ണ​​ര്‍​​വേ​​കു​​മെന്നാണ് പ്രതീക്ഷിക്കുന്നത്.

നൂ​​റ്​ ശ​​ത​​മാ​​നം വി​​ദേ​​ശ​​നി​​ക്ഷേ​​പം അ​​നു​​വ​​ദി​​ക്കാ​​ത്ത 37 മേ​​ഖ​​ല​​ക​​ളി​​ല്‍ ടെ​​യി​​ല​​റി​​ങ്,​ ലോ​​ണ്‍​​ഡ്രി, ട്രാ​​ന്‍​​സ്​​​ലേ​​ഷ​​ന്‍-​​ഫോട്ടോ​​കോ​​പ്പി​​യി​​ങ്​ സേ​​വ​​നം, വാ​​ഹ​​ന റി​​പ്പ​​യ​​റി​​ങ്,ട്രാൻസ്‌പോർട്ടേഷൻ, കു​​ടി​​വെ​​ള്ള വി​​ത​​ര​​ണം, മ​​നു​​ഷ്യ​​ശേ​​ഷി-​​റി​​ക്രൂ​​ട്ട്​​​മ​െന്‍റ്​ സേ​​വ​​നം, ഹെ​​യ​​ര്‍​​ഡ്ര​​സി​​ങ്​-​​സ​​ലൂ​​ണ്‍ സേ​​വ​​നം, ടാ​​ക്​​​സി ഓപറേഷൻ, മ​ത്സ്യ​ബ​ന്ധ​നം, പ്രാ​​യ​​മാ​​യ​​വ​​ര്‍​​ക്കും ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ര്‍​​ക്കു​​മു​​ള്ള പു​​ന​​ര​​ധി​​വാ​​സ കേ​​ന്ദ്ര​​ങ്ങ​​ള്‍ തു​​ട​​ങ്ങി​​യ​​വ ഉ​​ള്‍​​പ്പെ​​ടു​​ന്നു​​ണ്ട്.

ഹോ​​ട്ട​​ലു​​ക​​ള്‍, റ​​സ്​​​റ്റാ​​റ​​ന്‍​​റു​​ക​​ള്‍, ക​​ഫ്റ്റീ​​രി​​യ​​ക​​ള്‍, ബി​​ല്‍​​ഡി​​ങ്​ മെ​​റ്റീ​​രി​​യ​​ല്‍ സ്​​​ഥാ​​പ​​ന​​ങ്ങ​​ള്‍, ഗൃഹോപകരണ വി​​പ​​ണ​​ന ശാ​​ല​​ക​​ള്‍ തു​​ട​​ങ്ങി മ​​ല​​യാ​​ളി​​ക​​ള്‍ കൂ​​ടു​​ത​​ലാ​​യി ക​​ച്ച​​വ​​ടം ന​​ട​​ത്തു​​ന്ന മേ​​ഖ​​ല​​ക​​ളി​​ലെ​​ല്ലാം ഇ​​നി സ്വ​​ദേ​​ശി സ്​​​പോ​​ണ്‍​​സ​​റി​​ല്ലാ​​തെ സ്​​​ഥാ​​പ​​ന​​ങ്ങ​​ള്‍ തു​​ട​​ങ്ങാ​​ന്‍ ക​​ഴി​​യും. നേ​​ര​​ത്തേ ഒ​​ന്നോ അ​​തി​​ല​​ധി​​ക​​മോ വി​​ദേ​​ശ പ​​ങ്കാ​​ളി​​ക​​ളു​​ള്ള കമ്പനി ആ​​രം​​ഭി​​ക്കാ​​ന്‍ കു​​റ​​ഞ്ഞ മൂ​​ല​​ധ​​ന​​മാ​​യി ഒ​​ന്ന​​ര​​ല​​ക്ഷം റി​​യാ​​ല്‍ വേ​​ണ്ടി​​യി​​രു​​ന്നു.​

മൂ​​വാ​​യി​​രം റി​​യാ​​ല്‍ മു​​ത​​ല്‍ മു​​ത​​ല്‍​​മു​​ട​​ക്കി​​ല്‍ കമ്പനികൾ ആ​​രം​​ഭി​​ക്കാം. അ​​തേ​​സ​​മ​​യം, കമ്പനികളുടെ ര​​ജി​​സ്​​​ട്രേ​​ഷ​​ന്‍ ഫീ​​സ്​ മ​​ന്ത്രാ​​ല​​യം കു​​ത്ത​​നെ ഉ​​യ​​ര്‍​​ത്തി. മൂ​​വാ​​യി​​രം റി​​യാ​​ല്‍ ആ​​യാ​​ണ്​ ഫീ​​സ്​ വ​​ര്‍​​ധി​​പ്പി​​ച്ചി​​ട്ടു​​ള്ള​​ത്. നി​ല​വി​ല്‍ ഒ​മാ​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​ദേ​ശി​ക​ള്‍ പാ​ര്‍​ട്ണ​ര്‍​മാ​രാ​യ കമ്പനികളും  ഈ ​തു​ക ന​ല്‍​കേ​ണ്ടി​വ​രും. പു​​തി​​യ കമ്പനികളുടെ  പ്രോ​​ജ​​ക്​​​ടി​​ന്​ ഒ​​പ്പം ഫീ​​സും അ​​ട​​ച്ചാ​​ല്‍ വൈ​​കാ​​തെ അ​​നു​​മ​​തി ല​​ഭി​​ക്കു​​ന്ന വി​​ധ​​ത്തി​​ലാ​​ണ്​ ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ള്‍ ല​​ഘൂ​​ക​​രി​​ച്ച​​ത്. ഇ​​തോ​​ടൊ​​പ്പം ബി​​നാ​​മി സ്​​​ഥാ​​പ​​ന​​ങ്ങ​​ള്‍ ന​​ട​​ത്തു​​ന്ന വി​​ദേ​​ശി​​ക​​ള്‍​​ക്ക്​ ഫീ​​സ്​ അ​​ട​​ച്ച്‌​ നി​​യ​​മ​​പ്ര​​കാ​​ര​​മാ​​യ രീ​​തി​​യി​​ലേ​​ക്ക്​ മാ​​റാം.

60 വ​​യ​​സ്സ്​​ ക​​ഴി​​ഞ്ഞ​​തുകൊണ്ട് ​ വി​​സ പു​​തു​​ക്കാ​​ന്‍ ക​​ഴി​​യാ​​ത്ത​​വ​​ര്‍​​ക്ക്​ നി​​ക്ഷേ​​പ​​ക വി​​സ​​യി​​ലേ​​ക്ക്​ മാ​​റാ​​നും സാ​​ധി​​ക്കും. മു​​തി​​ര്‍​​ന്ന മ​​ക്ക​​ള്‍​​ക്ക​​ട​​ക്കം നി​​ക്ഷേ​​പ​​ക വി​​സ​​ക്ക്​ കീ​​ഴി​​ല്‍ വി​​സ​​യെ​​ടു​​ക്കാ​​നും സാ​​ധി​​ക്കു​​മെ​​ന്ന മെ​​ച്ച​​വും പു​​തി​​യ നി​​യ​​മ​​ത്തി​​നു​​ണ്ട്.


Latest Related News