Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
വിദേശത്ത് തൊഴിൽ വിസയുള്ളവർക്കും വിദ്യാർത്ഥികൾക്കും ഇൻഷുറൻസ് കാർഡിന് അപേക്ഷിക്കാമെന്ന് നോർക റൂട്സ് 

November 11, 2020

November 11, 2020

തിരുവനന്തപുരം : വിദേശത്ത് ആറ് മാസത്തിൽ കൂടുതൽ തൊഴിൽ- താമസ വിസ ഉള്ള പതിനെട്ട് വയസ്സ് കഴിഞ്ഞവർക്ക് നോർക്ക റൂട്ട്സിൻ്റെ ഇൻഷ്വറൻസ് കാർഡിന് അപേക്ഷിക്കാമെന്ന് നോർക റൂട്സ് അറിയിച്ചു.. 18 വയസ് കഴിഞ്ഞ വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്റ്റുഡന്റ ഐ.ഡി.കാർഡിന് അപേക്ഷിക്കാം. മൂന്നു വർഷ കാലാവധിയുള്ള കാർഡിന് 315 രൂപ വീതമാണ് അപേക്ഷാഫീസ്.
ഇരു കാർഡുടമകൾക്കും നാലു ലക്ഷം രൂപയുടെ അപകട മരണ ഇൻഷ്വറൻസും അപകടം മൂലമുള്ള ഭാഗിക സ്ഥിര അംഗവൈകല്യങ്ങൾക്ക് പരമാവധി 2 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷയും ലഭിക്കും.ഇതിനായി  www.norkaroots.org യിൽ ഓൺലൈനായി അപേക്ഷിക്കാം.
ടോൾ ഫ്രീ നമ്പർ 1800 4253939 (ഇന്ത്യ)
009188020 12345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം)
ഇ മെയിൽ idhelpdesk@norkaroots.net
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News