Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
വന്ദേഭാരത് മിഷൻ വിമാനങ്ങളിൽ നാളെ മുതൽ ദോഹയിലേക്ക് യാത്രക്കാരെ കൊണ്ടുവരില്ല,ഇനി ചാർട്ടേഡ് വിമാനങ്ങൾക്കായുള്ള കാത്തിരിപ്പ് 

August 05, 2020

August 05, 2020

ദോഹ : വന്ദേ ഭാരത് മിഷൻ വിമാനങ്ങളിൽ നാട്ടിൽ നിന്നും യാത്രക്കാരെ ഖത്തറിലേക്ക് കൊണ്ടുവരരുതെന്ന നിർദേശം നാളെ മുതൽ പ്രാബല്യത്തിൽ വരും.വന്ദേഭാരത് മിഷൻ വിമാനങ്ങളിൽ യാത്രക്കാരെ ദോഹയിലേക്ക് കൊണ്ടുവരരുതെന്ന് കഴിഞ്ഞ ദിവസമാണ് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി ട്രാവൽ ഏജൻസികൾക്ക് നിർദേശം നൽകിയത്. അതേസമയം കോഴിക്കോട്ടു നിന്നും ഇന്ന് ദോഹയിലെത്തിയ ഇൻഡിഗോ  വന്ദേഭാരത് വിമാനത്തിൽ ആരോഗ്യ പ്രവർത്തകരുടെ നാലാമത്തെ സംഘം ദോഹയിൽ എത്തി.രാവിലെ 9.5ന്  ദോഹയിൽ എത്തിയ വിമാനത്തിൽ ആരോഗ്യപ്രവർത്തകർക്ക് പുറമെ മറ്റു ചില യാത്രക്കാരും ഉണ്ടായിരുന്നു.കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മറ്റി ആഗസ്റ്റ് അഞ്ചിന് ചാർട്ടർ ചെയ്തതായി അറിയിച്ച വിമാനത്തിന് അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ ഈ വിമാനത്തിൽ ടിക്കറ്റെടുത്ത ചില യാത്രക്കാരും ഇതിൽ ഉൾപെടും. രാവിലെ 10.5 ന് ഈ വിമാനം വന്ദേ ഭാരത് മിഷൻ വഴിയുള്ള യാത്രക്കാരുമായി കോഴിക്കോട്ടേക്ക് തിരിക്കും.

കണ്ണൂരിൽ നിന്നും ഇന്ന് രാവിലെ പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വന്ദേഭാരത് വിമാനത്തിൽ ദോഹയിലേക്കുള്ള അഞ്ചു യാത്രക്കാർ മാത്രമാണുള്ളത്.ഉച്ചക്ക് 2.15ന് ഈ വിമാനം യാത്രക്കാരുമായി കോഴിക്കോട്ടേക്ക് മടങ്ങും.ഇതോടെ വന്ദേഭാരത് മിഷൻ വിമാനങ്ങളിൽ നാട്ടിൽ നിന്നും യാത്രക്കാരെ കൊണ്ടുവരാനുള്ള ആനുകൂല്യം അവസാനിക്കും.എന്നാൽ ആരോഗ്യപ്രവർത്തകരുടെ കാര്യത്തിൽ ഇളവുണ്ടാകും.

ഇതിനിടെ,നാട്ടിൽ നിന്നും ഖത്തറിലേക്ക് വിമാനങ്ങൾ ചാർട്ടർ ചെയ്യാൻ വിവിധ സംഘടനകളും ട്രാവൽ ഏജൻസികളും ശ്രമം തുടരുകയാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ്ആപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News