Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
പ്രവാസികളുടെ മടക്കം : ദോഹയിൽ നിന്ന് നാളെ വിമാനമില്ല 

May 06, 2020

May 06, 2020

ദോഹ : കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രവാസികളെയും കൊണ്ട് ഗൾഫിൽ നിന്നും നാളെ പുറപ്പെടേണ്ടിയിരുന്ന വിമാന സർവീസുകളിൽ മാറ്റം.ഇതനുസരിച്ച് ദോഹയിൽ നിന്നും വ്യാഴാഴ്ച വിമാനം പുറപ്പെടില്ല. പകരം ശനിയാഴ്ചയായിരിക്കും ഈ വിമാനം ദോഹയിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെടുക.പുതിയ ക്രമീകരണം അനുസരിച്ച് നാളെ അബുദാബിയിൽ നിന്നും ദുബായിൽ നിന്നുമായി രണ്ടു വിമാനങ്ങൾ മാത്രമാണ് പ്രവാസികളുമായി കേരളത്തിൽ എത്തുക.

ഇതിനു പുറമെ,നേരത്തെ അറിയിച്ചതിൽ നിന്ന് വിരുദ്ധമായി ഓരോ വിമാനത്തിലും 160 ൽ കൂടുതൽ പേരെ അനുവദിക്കില്ലെന്നും സൂചനയുണ്ട്. നേരത്തെ ഓരോ വിമാനത്തിലും പരമാവധി 200 യാത്രക്കാരെ വീതം അനുവദിക്കുമെന്നാണ് അറിയിച്ചിരുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.          


Latest Related News