Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
മറ്റു രാജ്യങ്ങളിൽ കോവിഡ് വാക്സിൻ എടുത്തവർ ഖത്തറിൽ എത്തിയാൽ ഹോട്ടൽ കൊറന്റൈനിൽ ഇളവ് ലഭിക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം

March 20, 2021

March 20, 2021

ദോഹ : വിദേശങ്ങളിൽ നിന്നു കോവിഡ് വാക്‌സീൻ സ്വീകരിക്കുന്നവർക്കു ഖത്തറിൽ ഹോട്ടൽ ക്വാറന്റീനിൽ  ഇളവില്ലെന്ന് അധികൃതർ ഓർമിപ്പിച്ചു.. ഖത്തറിൽ വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്കു മാത്രമാണ് 6 മാസത്തിനകം വിദേശയാത്ര കഴിഞ്ഞു മടങ്ങിയെത്തുമ്പോഴുള്ള ക്വാറന്റീൻ ഇളവു ലഭിക്കുന്നത്. നിലവിൽ ഇതുസംബന്ധിച്ചു ഖത്തറും മറ്റു രാജ്യങ്ങളും തമ്മിൽ കരാർ ഇല്ലെന്നു ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ.യൂസഫ് അൽ മസലമനി  വ്യക്തമാക്കി.ടൂറിസത്തെ ആശ്രയിക്കുന്ന ഏതാനും രാജ്യങ്ങൾ കോവിഡ് വാക്‌സീൻ എടുത്തവർക്കു പ്രവേശനം അനുവദിക്കുന്നുണ്ട്.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News