October 31, 2023
October 31, 2023
അബുദാബി: യുഎഇയില്‍ ഇന്ധനവില കുറച്ചു. ഇന്ധനവില നിര്‍ണയ സമിതിയാണ് നവംബർ മാസത്തേക്കുള്ള പുതിയ പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചത്. നവംബർ ഒന്ന് മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.
സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.03 ദിര്‍ഹമാണ് പുതിയ വില. ഒക്ടോബറിൽ ഇത് 3.44 ദിര്‍ഹം ആയിരുന്നു. കൂടാതെ, സ്പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 2.92 ദിര്‍ഹമാണ് പുതിയ നിരക്ക്. കഴിഞ്ഞ മാസം 3.33 ദിര്‍ഹമായിരുന്നു.
ഇ പ്ലസ് 91 പെട്രോളിന് 2.85 ദിര്‍ഹമാണ് വില. 3.26 ദിര്‍ഹമായിരുന്നു ഒക്ടോബറിൽ. ഡീസലിന് 3.42 ദിര്‍ഹമാണ് പുതിയ നിരക്ക്. 3.57 ദിര്‍ഹമായിരുന്നു പഴയ വില.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F