Breaking News
ഖത്തർ കെഎംസിസി ലോക്‌സഭ തിരഞ്ഞെടുപ്പ് ബഹുജന കൺവൻഷൻ നാളെ | വീണ്ടും കോവിഡ് പടരുന്നു; മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ | അന്യായമായ വിമർശനങ്ങൾ; ഖത്തറിന്റെ മധ്യസ്ഥതയെ അപകീർത്തിപ്പെടുത്തുന്ന വാർത്തകൾ ഖത്തർ നിഷേധിച്ചു  | യുഎഇയില്‍ കനത്ത മഴ: ക്ലൗഡ് സീഡിംഗ് നടത്തിയിട്ടില്ലെന്ന് കാലാവസ്ഥാ കേന്ദ്രം | ടൈം മാഗസിന്റെ 2024ലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിൽ ഖത്തർ പ്രധാനമന്ത്രിയും  | കുവൈത്തിൽ ‘സ​ഹേ​ൽ’ ആപ്പ് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടുവെന്ന വാ​ർ​ത്ത വ്യാജം | 2024ലെ ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം തെരെഞ്ഞെടുത്തു | അബ്ദുള്‍ റഹീമിന്റെ മോചനം സിനിമയാകുന്നു; പ്രഖ്യാപനവുമായി ബോചെ | നാടുകടത്തപ്പെട്ട പ്രവാസികളുടെ പ്രവേശനം തടയല്‍; കുവൈത്ത്- യുഎഇ ഉഭയകക്ഷി യോഗം ചേര്‍ന്നു | സൗദിയിൽ 500 റിയാല്‍ നോട്ട് ഒട്ടകത്തിന് തീറ്റയായി നല്‍കിയ സൗദി പൗരന്‍ അറസ്റ്റില്‍ |
രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയ സഫ ഫെബിനെതിരെ എൻ.ഡി.എ എം.എൽ.എ

December 22, 2019

December 22, 2019

കരുവാരക്കുണ്ട് : വയനാട്ടിൽ രാഹുൽഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതിലൂടെ ശ്രദ്ധേയയായ കരുവാരക്കുണ്ട് ഗവണ്മെന്റ് ഹൈസ്‌കൂൾ പ്ലസ് റ്റു വിദ്യാർത്ഥിനി സഫ ഫെബിനെതിരെ വ്യാജപ്രചാരണവുമായി  ഡല്‍ഹി എംഎല്‍എ മഞ്ജീന്ദർ സിങ് സിർസ രംഗത്ത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്നിൽ സഫയും രാഹുൽ ഗാന്ധിയുമാണെന്നാണ് മൻജീന്ദർ സിർസ ആരോപിച്ചത്. വ്യാജപ്രചാരണം നടത്തിയ എൻഡിഎ എംഎൽഎക്കെതിരെ സഫയുടെ പിതാവ് കുഞ്ഞുമുഹമ്മദ് മുസ്ലിയാർ കരുവാരക്കുണ്ട് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

മഞ്ജീന്ദർ സിങ് സിർസ മകൾക്കെതിരെ വ്യാജപ്രചാരണം നടത്തുന്നുവെന്നും ഇത് തനിക്കും വിദ്യാർത്ഥിനിയായ തന്റെ  മകൾക്കും തങ്ങളുടെ കുടുംബത്തിനും മാനഹാനി ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പരാതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എംഎൽഎ യുടെ പരാമർശം തുടർജീവിതത്തിനു തടസം സൃഷ്ടിക്കുമെന്നും തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി നേരിടേണ്ടി വരുമോ എന്ന് ഭയപ്പെടുകയാണെന്നും പരാതിയിൽ പറയുന്നുണ്ട്.ട്വിറ്റർ വഴിയാണ് മൻജീന്ദർ സിങ് സഫക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചത്.


Latest Related News