Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
ക്വാറന്റൈന്‍ പാക്കേജില്‍ മൊബൈല്‍ ഫോണും ഇന്റര്‍നെറ്റ് സൗകര്യമുള്ള സിം കാര്‍ഡും; മുകൈനിസിലെ ചെലവു കുറഞ്ഞ ക്വാറന്റൈന്‍ പാക്കേജ് ഇങ്ങനെ

March 05, 2021

March 05, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


ദോഹ: മറ്റ് രാജ്യങ്ങളില്‍ നിന്ന് ഖത്തറില്‍ എത്തുന്നുവര്‍ക്ക് കുറഞ്ഞ ചെലവില്‍ മികച്ച സൗകര്യങ്ങള്‍ നല്‍കുന്ന ക്വാറന്റൈന്‍ പാക്കേജാണ് മുകൈനിസിൽ ഒരുക്കിയിരിക്കുന്നത്. 1820 റിയാല്‍ നല്‍കിയാല്‍ മൂന്ന് നേരത്തെ ഭക്ഷണവും 14 ദിവസത്തെ തമാസവും കൂടാതെ ആകാര്‍ഷകമായ വേറെയും സൗകര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഇതില്‍ പ്രധാനപ്പെട്ടതാണ് മൊബൈല്‍ ഫോണും സിം കാര്‍ഡും. 

1820 റിയാലിന്റെ പാക്കേജ് ബുക്ക് ചെയ്ത് ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്ന യാത്രക്കാര്‍ക്ക് സിം കാര്‍ഡ് ഉള്‍പ്പെടെയുള്ള മൊബൈല്‍ ഫോണ്‍ പാക്കേജിന്റെ ഭാഗമായി ലഭിക്കും. ഇതുപയോഗിച്ച് യാത്രക്കാരന് താമസസ്ഥലത്ത് നിന്ന് ഇന്റര്‍നെറ്റ് ഉപയോഗിക്കാം. മുകൈനിസില്‍ വൈഫൈ സൗകര്യം ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ക്ക് ഇത് ഏറെ പ്രയോജനപ്പെടും. 

മൊബൈല്‍ ഫോണോ സിം കാര്‍ഡോ വേണ്ടെന്ന് വയ്ക്കുകയാണെങ്കിലും തുകയില്‍ ഇളവ് ഉണ്ടാകില്ല എന്ന് ഡിസ്‌കവര്‍ ഖത്തര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

14 രാത്രികളിലെ താമസം, വിമാനത്താവളത്തില്‍ നിന്ന് ഹോട്ടലിലേക്കുള്ള യാത്ര, മൂന്ന് നേരം ഭക്ഷണം, മൊബൈല്‍ ഫോണും ഡാറ്റ സിം കാര്‍ഡും, കൊവിഡ് പോസിറ്റീവായാല്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം 14 രാത്രികള്‍ കൂടെ അധികമായി താമസം എന്നിവയെല്ലാം പാക്കേജില്‍ ഉള്‍പ്പെടുന്നു. 

ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ വീണ്ടും 14 ദിവസം താമസിക്കുന്നതിന് നേരത്തേ 700 റിയാല്‍ ഇന്‍ഷുറന്‍സ് തുകയായി ഈടാക്കിയിരുന്നു. പുതിയ തീരുമാനപ്രകാരമാണ് ഈ തുക ഒഴിവാക്കിയത്. അധികമായി വരുന്ന ദിവസങ്ങളിലെ ചെലവ് പൂര്‍ണ്ണമായി ഡിസ്‌കവര്‍ ഖത്തര്‍ വഹിക്കും. 


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News