Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
പിണറായി സർക്കാർ വീണ്ടും ചരിത്ര മാറ്റത്തിനൊരുങ്ങുന്നു,മന്ത്രിസഭയിൽ ഭൂരിഭാഗവും പുതുമുഖങ്ങളാകുമെന്ന് സൂചന 

May 04, 2021

May 04, 2021

തിരുവനന്തപുരം : ഭരണത്തുടർച്ചയെന്ന ചരിത്രമാറ്റത്തിന് നേതൃത്വം നൽകിയ പിണറായി സർക്കാർ മറ്റൊരു നിർണായക നീക്കത്തിന് കൂടി തയാറെടുക്കുന്നതായി റിപ്പോർട്ട്.പൂർണമായും പുതുമുഖങ്ങളെ നിയമിച്ചു ഭരണരംഗത്ത് വിപ്ലവകരമായ പരീക്ഷണത്തിന് പിണറായി സർക്കാർ നീക്കം തുടങ്ങിയതായാണ് തിരുവനന്തപുരത്തു നിന്നുള്ള സൂചനകൾ. കഴിഞ്ഞ മന്ത്രിസഭയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച കെ.കെ ശൈലജ ടീച്ചർ തുടരുമെന്നാണ് സൂചനയെങ്കിലും ഒരു പക്ഷെ ഈ മുൻഗണന പോലും മാറിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

യുവനിരയിലെ സമർത്ഥരായ അംഗങ്ങളെ മന്ത്രിമാരായി നിയമിക്കുന്നതിലൂടെ ഭരണരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്.കൂടുതൽ വനിതകളെ  മന്ത്രിമാരാക്കാനും സാധ്യതയുണ്ട്.വീണാ ജോർജ്,കാനത്തിൽ ജമീല തുടങ്ങിയ പേരുകൾ സജീവ പരിഗണനയിലുണ്ട്.  

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.

Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user

App Store: https://apps.apple.com/us/app/newsroom-connect/id1559335758


Latest Related News