Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
മുൻ ഈജിപ്ത് പ്രസിഡണ്ട് മുഹമ്മദ് മുർസിയുടെ മകൻ അബ്ദുല്ലാ മുർസി അന്തരിച്ചു

September 05, 2019

September 05, 2019

മുഹമ്മദ് മുർസിയുടെ മരണത്തിൽ ഈജിപ്ഷ്യൻ സുരക്ഷാ ഉദ്യോഗസ്ഥർക്കും ജഡ്ജിക്കും പങ്കുണ്ടെന്ന് ആരോപിച്ചു കൊണ്ടുള്ള അബ്ദുല്ല മുർസിയുടെ ട്വീറ്റുകൾ വലിയ വിവാദമുണ്ടാക്കിയിരുന്നു

കൈറോ : അന്തരിച്ച മുൻ ഈജിപ്ഷ്യൻ പ്രസിഡണ്ട് മുഹമ്മദ് മുർസിയുടെ ഇളയ മകൻ അബ്ദുല്ലാ മുർസി(24)ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടതായി റിപ്പോർട്ട്. കൈറോവിൽ സുഹൃത്തിനൊപ്പം കാർ ഡ്രൈവ് ചെയ്യുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു അന്ത്യമെന്ന് സഹോദരൻ അഹമ്മദ് മുർസിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.മുഹമ്മദ് മുർസിയുടെ അഞ്ചു മക്കളിൽ ഏറ്റവും ഇളയവനാണ് അബ്ദുല്ല മുർസി. 

രണ്ടര മാസം മുമ്പാണ് പിതാവ് മുഹമ്മദ് മുർസി വിചാരണക്കിടെ ജയിലിൽ കുഴഞ്ഞുവീണ് മരിച്ചത്. ഈജിപ്തിൽ അറബ് വിപ്ലവാനന്തരം ജനാധിപത്യ രീതിയിൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ജസ്റ്റിസ് പാർട്ടിയെ പ്രതിനിധീകരിച്ചു വിജയിച്ച മുഹമ്മദ് മുർസി 2012 ജൂൺ 30 മുതൽ 2013 ജൂലൈ 4 വരെ ഈജിപ്തിന്റെ പ്രസിണ്ടായിരുന്നു. മുർസിയെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിയാണ് ഇപ്പോഴത്തെ പ്രസിഡണ്ട് അബ്ദെൽ ഫതേഹ് അൽ സിസി ഈജിപ്തിന്റെ ഭരണം കയ്യടക്കിയത്.2013 ജൂലൈ 4 മുതൽ പട്ടാള ഭരണകൂടത്തിന്റെ തടവിലായിരുന്ന മുർസി വിചാരണക്കിടെ കഴിഞ്ഞ ജൂൺ 17 ന് കോടതി മുറിയിൽ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.

മുഹമ്മദ് മുർസിയുടെ മരണത്തിൽ ഈജിപ്ഷ്യൻ സുരക്ഷാ ഉദ്യോഗസ്ഥർക്കും ജഡ്ജിക്കും പങ്കുണ്ടെന്ന് ആരോപിച്ചു കൊണ്ടുള്ള അബ്ദുല്ല മുർസിയുടെ ട്വീറ്റുകൾ വലിയ വിവാദമുണ്ടാക്കിയിരുന്നു.പിതാവിന്റെ മരണത്തിൽ സിസി ഭരണകൂടത്തിലെ ആഭ്യന്തര മന്ത്രിക്കും പബ്ലിക് പ്രോസിക്യൂട്ടർമാർ ഉൾപ്പെടെയുള്ള ഉന്നത മേധാവികൾക്കും പങ്കുണ്ടെന്നായിരുന്നു അബ്ദുല്ലയുടെ ട്വീറ്റ്. സംശയിക്കപ്പെടുന്നവരുടെ കൃത്യമായ പേരുവിവരങ്ങളും അബ്ദുല്ല മുർസി പുറത്തു വിട്ടിരുന്നു.2018 ഒക്ടോബറിൽ അബ്ദുല്ല മുർസിയെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു തടവിലാക്കിയിരുന്നെങ്കിലും ജാമ്യം നൽകി വിട്ടയക്കുകയായിരുന്നു.


Latest Related News