Breaking News
സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു | ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു | ഗസയെ പട്ടിണിയ്ക്കിട്ട് കൊല്ലാൻ ഇസ്രായേൽ നീക്കമെന്ന് യുഎൻ  | ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ | ദയാധനം ശേഖരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായില്ല; മോചനം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറി ബോ.ചെ | സൗദിയിൽ വെൽടെക് വിഷൻ ട്രേഡിങ്ങ് കമ്പനിയുടെ പുതിയ ശാഖയിലേക്ക് ജോലി ഒഴിവുകൾ; ഇന്ത്യക്കാർക്ക് മുൻഗണന  | മലേഷ്യയിൽ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം |
ഖത്തറിൽ വീണ്ടും ലോക്‌ഡോൺ?ഏതു തരത്തിലുള്ള നിയന്ത്രണവും നടപ്പാക്കാൻ പൂർണ സജ്ജമെന്ന് ആഭ്യന്തര മന്ത്രാലയം

January 31, 2021

January 31, 2021

ദോഹ :  കോവിഡ് വ്യാപനം തടയുന്നതിനായി ദേശീയ ദുരന്തനിവാരണ ഉന്നതാധികാര സമിതിയോ പൊതുജനാരോഗ്യ മന്ത്രാലയമോ പുതിയ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയാല്‍ അവ നടപ്പാക്കുന്നതിന് സജ്ജമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.. ഖത്തര്‍ ടെലിവിഷന് നൽകിയ  പ്രസ്താവനയില്‍ പബ്ലിക് റിലേഷന്‍ വകുപ്പ് മേധാവി ബ്രിഗേഡിയര്‍ അബ്ദുല്ല ഖലീഫ അല്‍ മുഫ്തയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് കോവിഡ്-19 കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രാലയവും ദുരന്തനിവാരണ സമിതിയും രാജ്യത്ത് രണ്ടാം തരംഗത്തിെന്‍റ സൂചന നല്‍കിയിരുന്നു. കോവിഡ്-19 പോസിറ്റിവ് കേസുകള്‍ വര്‍ധിക്കുന്നതോടൊപ്പം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഏതു നടപടി സ്വീകരിക്കുന്നതിനും സന്നദ്ധമെന്ന് വ്യക്തമാക്കി ആഭ്യന്തരമന്ത്രാലയം രംഗത്ത് വന്നിരിക്കുന്നത്.

രാജ്യത്ത് കോവിഡ്-19 വ്യാപനം തടയുന്നതിനായി ബന്ധപ്പെട്ട അതോറിറ്റികള്‍ പുറത്തിറക്കിയ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത് ആഭ്യന്തരമന്ത്രാലയം നിര്‍ത്തിവെച്ചിട്ടില്ല. എല്ലാ നിയന്ത്രണങ്ങളും തുടരുന്നുണ്ട്.

കോവിഡ്-19 നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്ന കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയാണ് സ്വീകരിക്കുന്നത്. വാഹനങ്ങളില്‍ നിശ്ചിത പരിധിയില്‍ കൂടുതല്‍ യാത്രക്കാര്‍ ഉണ്ടാകരുതെന്നും പുറത്തിറങ്ങുമ്ബോള്‍ നിര്‍ബന്ധമായും മാസ്ക് ധരിച്ചിരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. മഹാമാരിയുടെ വ്യാപനം അവസാനിച്ചിട്ടില്ല. ഇത് അവസാനിച്ചെന്ന രീതിയില്‍ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചാണ് പലരും ഇപ്പോള്‍ പെരുമാറുന്നത്. എന്നാലിത് കൂടുതല്‍ അപകടകരമായ സാഹചര്യത്തിലേക്കാണ് വഴിയൊരുക്കുക. ജനങ്ങളില്‍ ബോധവത്കരണം നടത്തുന്നത് തുടരുന്നുണ്ട്. രോഗവ്യാപനത്തിെന്‍റ അതേ തോതിലുള്ള നിയന്ത്രണങ്ങളാണ് തുടരുന്നത്. ജനങ്ങളുടെ ഭാഗത്തുനിന്നുള്ള സഹകരണം വിലപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News