Breaking News
ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  | 2047-ൽ ഇന്ത്യ വികസിത രാജ്യമാകുമെന്ന വിഡ്ഢിത്തം വിശ്വസിക്കരുതെന്ന് രഘുറാം രാജൻ | നിർമാണത്തിലെ പിഴവ്, ഖത്തറിൽ കൂടുതൽ കാർ മോഡലുകൾ വാണിജ്യ മന്ത്രാലയം തിരിച്ചുവിളിച്ചു  | ഖത്തറില്‍ റമദാൻ ഇഅ്തികാഫിനായി 189 പള്ളികള്‍ സൗകര്യം ഒരുക്കിയതായി ഔഖാഫ് മന്ത്രാലയം | ഗസയിൽ ഭക്ഷ്യക്കിറ്റുകൾ ശേഖരിക്കാൻ കടലിൽ ഇറങ്ങിയ 18 ഫലസ്തീനികൾ മുങ്ങി മരിച്ചു | ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 10 സ്ഥലങ്ങളില്‍ ഈദിയ എ ടി എമ്മുകള്‍ തുറന്നു |
കോവിഡ് 19 : ഖത്തറിൽ പാർക്കുകളിലെ കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ അടച്ചു

March 12, 2020

March 12, 2020

ദോഹ : വൈറസ് വ്യാപനം തടയാൻ ലക്ഷ്യമാക്കിയുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി ഖത്തറിലെ പാർക്കുകളിൽ കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ അടച്ചതായി മുനിസിപ്പൽ പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ ജാഗ്രതയോടെ നിരീക്ഷിച്ചു വരികയാണെന്നും സന്ദർശകരുടെ സുരക്ഷയും ആരോഗ്യവും പ്രധാനമാണെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ മുസ്‌ലിം പള്ളികൾക്ക് മതകാര്യ മന്ത്രാലയം നിയന്ത്രണം ഏർപെടുത്തിയിട്ടുണ്ട്. ഖത്തറിൽ ഇതുവരെ 262 പേർക്കാണ് കോവിഡ് വൈറസ് സ്ഥിരീകരിച്ചത്. ഇതേതുടർന്ന് പൊതുജനാരോഗ്യ മന്ത്രാലയം ശക്തമായ പ്രതിരോധ നടപടികളാണ് സ്വീകരിച്ചു വരുന്നത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News