Breaking News
ബംഗ്ലാദേശിലെ റോഡിനും പുതിയ പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകും  | യുഎഇയിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറില്‍ ശ്വാസംമുട്ടി പ്രവാസി സ്ത്രീകള്‍ മരിച്ചു | ഖത്തറിൽ ‘അല്‍ നഹ്‌മ’ സംഗീത മത്സരം ഏപ്രില്‍ 26ന്  | രാത്രിയില്‍ ലൈറ്റിടാതെ വാഹനങ്ങള്‍ ഓടിക്കരുത്; മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | നിയമലംഘനം: അബുദാബിയിലെ റസ്റ്റോറന്റ് പൂട്ടിച്ചു | ദുബായിൽ കെട്ടിടത്തിന്റെ ഒരുവശം മണ്ണിനടിയിലേക്ക് താഴ്ന്നു പോയി;  ആളപായമില്ല  | ഐക്യരാഷ്ട്രസഭയിൽ ഫലസ്തീൻ്റെ സ​മ്പൂ​ർ​ണാം​ഗ​ത്വം അംഗീകരിക്കുന്ന കരട് പ്രമേയം പരാജയപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് ഖത്തർ | ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു |
അറബ് മേഖല ഉൾപെടുന്ന മധ്യപൂർവ ദേശത്തെ കോവിഡ് വ്യാപനം : ദുരന്തത്തിലേക്ക് നീങ്ങിയേക്കുമെന്ന് ലോകാരോഗ്യ സംഘടന

July 17, 2021

July 17, 2021

ദോഹ:മധ്യപൂര്‍വ ദേശത്ത് കൊവിഡ് വൈറസ് ബാധ കൂടുതല്‍ ദുരന്തം വിതക്കാനുള്ള സാധ്യതയെക്കുറിച്ച് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ്-19 കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായത് ആശങ്കയുണ്ടാക്കുന്നതാണെന്നും ഇത്  ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നു ഭയപ്പെടുന്നതായും ഡബ്ലൂ.എച്ച്.ഒ സൂചിപ്പിച്ചു.  പുതിയ ഡെല്‍റ്റ വേരിയന്റിന്റെ വ്യാപനവും കുറഞ്ഞ വാക്‌സിന്‍ ലഭ്യതയും മൂലം ലിബിയ, ഇറാന്‍, ഇറാഖ്, ടുണീഷ്യ എന്നിവിടങ്ങളില്‍ കൊവിഡ് വ്യാപനം വര്‍ധിച്ചു വരികയാണ്. ഈ പ്രദേശങ്ങളില്‍ എട്ട് ആഴ്ച മരണനിരക്ക് കുറയുകയും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കുറഞ്ഞുവരികയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് പെട്ടെന്നുള്ള കുതിപ്പ് ഉണ്ടായത്.
പൊതുജനാരോഗ്യനടപടികളിലെ ജാഗ്രതക്കുറവും  സാമൂഹിക പ്രതിരോധ നടപടികള്‍ പാലിക്കാത്തതും കേസുകളുടെ വര്‍ധനവിന് കാരണമാകുകയാണെന്ന് ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടി.

 


Latest Related News