Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
ഖത്തറിൽ കടയുടമ കൊറന്റൈനിലിരിക്കെ മാനേജർ സാധനങ്ങൾ മറിച്ചുവിറ്റ് രാജ്യം വിട്ടു

March 07, 2021

March 07, 2021

ദോഹ: ഖത്തറിൽ കടയുടമ കൊറന്റൈനിൽ പോയ തക്കം നോക്കി ഒരു മില്യൺ റിയാലിന്റെ സാധനങ്ങൾ മറിച്ചു വിറ്റ് മാനേജർ രാജ്യം വിട്ടതായി വെളിപ്പെടുത്തൽ.ഖത്തറിലെ കിച്ചന്‍, വെഡ്ഡിംഗ് മെറ്റീരിയലുകള്‍ വില്‍ക്കുന്ന സ്റ്റോറിന്റെ ഉടമക്കാണ് വിശ്വസ്തനായ ജീവനക്കാരനിൽ നിന്നും മഹാമാരി കാലത്ത് ഇത്തരമൊരു ദുരനുഭവമുണ്ടായത്.  ഖത്തര്‍ റേഡിയോ സംപ്രേക്ഷണം ചെയ്ത 'എന്റെ രാജ്യം, എന്റെ പ്രിയപ്പെട്ടവര്‍, സുപ്രഭാതം' എന്ന പ്രത്യേക പരിപാടിയില്‍ സ്റ്റോര്‍ ഉടമ ഉമ്മു മുഹമ്മദ് ആണ് തനിക്കുണ്ടായ ദുരനുഭവം വിശദീകരിച്ചത്. വിശദീകരിച്ചത്. തന്റെ ജീവനക്കാരനെതിരെ ഭരണ വികസന, തൊഴില്‍ മന്ത്രാലയത്തിന് അവര്‍ പരാതി നല്‍കുകയും ചെയ്തു.

തന്റെ മാനേജര്‍ ചെയ്ത തട്ടിപ്പിലൂടെ ഒരു മില്യന്‍ റിയാലിന്റെ സാമ്പത്തികനഷ്ടമാണുണ്ടായതെന്നും അവര്‍ വെളിപ്പെടുത്തി. കോവിഡ് -19 ഹോം ക്വാറന്റൈനില്‍ കഴിയാന്‍ തീരുമാനിച്ചപ്പോള്‍ കടയിലെ എല്ലാ ഉത്തരവാദിത്തങ്ങളും മാനേജര്‍ക്ക് കൈമാറിയതായിരുന്നുവെന്നും ഉമ്മു മുഹമ്മദ് പറഞ്ഞു.

കടയിലെ മുഴുവൻ സാധനങ്ങളും വിറ്റ് ആ പണവുമായാണ് മാനേജർ മുങ്ങിയത്. ഒരു ദശലക്ഷം റിയാലിന്റെ നഷ്ടമാണ് കടയുടമയായ സ്ത്രീക്ക് ഇതിലൂടെ ഉണ്ടായത്. ഇന്‍വോയ്‌സുകള്‍ ഉപയോഗിച്ച് പേയ്മെന്റുകള്‍ തട്ടിയെടുക്കുകയും ഉപഭോക്താക്കളില്‍ നിന്ന് മുന്‍കൂര്‍ പേയ്മെന്റുകള്‍ വാങ്ങിയെടുത്തതായും അവർ റേഡിയോ പരിപാടിയിൽ പറഞ്ഞു.

അതേസമയം,തട്ടിപ്പ് നടത്തിയത് ഏതു രാജ്യക്കാരനാണെന്ന് വ്യക്തമല്ല.

 ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ പ്ളേസ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺ ലോഡ് ചെയ്യുക  


Latest Related News