Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
ഷാർജയിൽ മലയാളിയായ സ്‌കൂൾ വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു 

July 27, 2020

July 27, 2020

ഫോട്ടോ : ഗൾഫ് ന്യൂസ്,ദുബായ് 

ഷാർജ : യുഎഇയിലെ ഷാർജയിൽ മലയാളി വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്നു വീണു മരിച്ചു. അജ്മാന്‍ ഭവന്‍സ് സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി സമീക്ഷ പോള്‍ (14) ആണു മരിച്ചത്. എറണാകുളം പെരുമ്പാവൂർ വേങ്ങൂര്‍ സ്വദേശി ബിനു പോള്‍- മേരി ദമ്പതികളുടെ മകളാണ്.

ഞായറാഴ്ച പുലര്‍ച്ചെയാണ് ഷാര്‍ജ അല്‍ താവുനിലെ ഇവര്‍ താമസിക്കുന്ന കെട്ടിടത്തിന്‍റെ എട്ടാംനിലയിലെ ബാല്‍ക്കണിയില്‍ നിന്ന് സമീക്ഷ താഴേക്കു വീണത്. ഈ സമയം മാതാപിതാക്കളും ഇരട്ടസഹോദരിയായ മെറിഷും ഉറങ്ങുകയായിരുന്നു. ഇന്‍റര്‍ലോക്ക് പാകിയ നിലത്തേക്കു തലയിടിച്ചുവീണ സമീക്ഷ തല്‍ക്ഷണം മരിച്ചു. സഹോദരി മെറിഷിനൊപ്പമാണ് സമീക്ഷ ഉറങ്ങാന്‍ കിടന്നത്.

താമസസ്ഥലത്തെ സെക്യൂരിറ്റി അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി. പൊലീസാണ് സമീക്ഷയുടെ മാതാപിതാക്കളെ വിവരം അറിയിച്ചത്.

മരണത്തില്‍ ദുരൂഹതയുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി. പൊലീസ് മാതാപിതാക്കളെ ചോദ്യം ചെയ്തു. ദുബായില്‍ എഞ്ചിനിയറായി ജോലി ചെയ്യുകയാണ് ബിനു പോള്‍. 16 വര്‍ഷം ഇയാള്‍ അബുദാബിയിലാണ് ജോലി ചെയ്തത്. ഒന്നര വര്‍ഷം മുമ്പാണ് ഷാര്‍ജയിലെ ഇപ്പോഴത്തെ താമസസ്ഥലത്തെ അപ്പാര്‍ട്ട്മെന്‍റിലേക്ക് മാറിയത്.
ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News