Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
കോഴിക്കോട് സ്വദേശികളായ ദമ്പതികൾ അബുദാബിയിൽ മരിച്ച നിലയിൽ 

July 24, 2020

July 24, 2020

അബുദാബി : അബുദാബിയിൽ കോഴിക്കോട് സ്വദേശികളായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. അബൂദബിയിലെ ഒരു ട്രാവൽ ഏജൻസിയിൽ അക്കൗണ്ടന്‍റായിരുന്ന കോഴിക്കോട് മലാപ്പറമ്പ ഫ്‌ളോറിക്കൻ ഹിൽ റോഡിൽ പട്ടേരി വീട്ടിൽ പരേതനായ സിദ്ധാർഥന്‍റെ മകൻ ജനാർദ്ദനനെയും (58), മറ്റൊരു സ്വകാര്യ സ്ഥാപനത്തിൽ ഓഡിറ്റ് അസിസ്റ്റന്‍റായിരുന്ന ഭാര്യ മിനിജ ജനാർദ്ദനനെയും (53) ആണ് അബൂദബി നഗരത്തിലെ മദീന സായിദിലെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

 കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഈയിടെ ജനാർദ്ദനന്റെ ജോലി നഷ്ടപ്പെട്ടിരുന്നു.വർഷങ്ങളായി അബൂദബിയിൽ കഴിഞ്ഞിരുന്ന കുടുംബമായിരുന്നു ഇവരുടേത്.ഏതാനും ദിവസം മുമ്പാണ് ജനാർദ്ദനന്‍റെ ജോലി നഷ്ടപ്പെട്ടത്.താമസിക്കുന്ന ഫ്ലാറ്റിന്‍റെ വാടക കുടിശ്ശിക ഉണ്ടായിരുന്നതായി കെട്ടിട ഉടമയും പൊലീസിനെ അറിയിച്ചു.ആത്മഹത്യയാണെന്നാണ് നിഗമനം.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 വാട്സ് ആപ്പ് നമ്പറിലേക്ക് സന്ദേശമയക്കുക.


Latest Related News