Breaking News
ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  | കുവൈത്തിനെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ബ്ലോഗർക്ക് അഞ്ച് വർഷം തടവ് | ഖത്തറില്‍ ദേശീയ പതാകയുടെ കൊടിമരം ഡിസൈനിംഗിനായി മത്സരം സംഘടിപ്പിക്കുന്നു | എ.എഫ്.സി U23 ഏഷ്യൻ കപ്പ്: പുതിയ പ്രീമിയം ഗോൾഡ് ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ഖത്തറിൽ മൊബൈൽ ലൈബ്രറി ആരംഭിച്ചു | നേപ്പാൾ സന്ദർശിക്കുന്ന ആദ്യ അറബ് നേതാവായി ഖത്തർ അമീർ | സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു |
15 മില്യൺ ദിർഹത്തിന്റെ അബുദാബി  ബിഗ്‌ടിക്കറ്റ് നേട്ടം ഖത്തറിലെ മലയാളി റെസ്റ്റോറന്റ് ഉടമയുടെ ഭാര്യക്ക്

February 03, 2021

February 03, 2021

ദോഹ : ഖത്തർ പ്രവാസിയായ മലയാളി യുവതിയെ തേടി അബുദാബി ബിഗ് ടിക്കറ്റിന്റെ 15 മില്യൺ ദിർഹം ഭാഗ്യമെത്തി.ഖത്തറിലെ  പ്രമുഖ റെസ്റ്റോറന്റ് ഉടമ ഗദ്ദാഫിയുടെ ഭാര്യ തസ്‌ലീന പുറായിലാണ്  ഈ അപൂർവ നേട്ടത്തിന് ഉടമയായത്.ബുധനാഴ്ച വൈകീട്ട് അബുദാബിയിൽ നടന്ന നറുക്കെടുപ്പിലാണ് തസ്‌ലീനയെ തേടി ഭാഗ്യമെത്തിയത്.ഇക്കഴിഞ്ഞ ജനുവരി 26 നാണ് തസ്‌ലീന ബിഗ് ടിക്കറ്റെടുത്തത്.

ആദ്യമായാണ് ബിഗ് ടിക്കറ്റെടുക്കുന്നതെന്നും ഈ നേട്ടം അവിശ്വസനീയമായി തോന്നുന്നുവെന്നും അവർ ഗൾഫ് ന്യൂസ് പത്രവുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ പ്രതികരിച്ചു.

തൃക്കരിപ്പൂർ സ്വദേശിയായ തസ്‌ലീന മൂന്നു കുട്ടികളുടെ മാതാവാണ്.ബിസിനസുകാരനായ ഭർത്താവിനും മക്കൾക്കും ഒപ്പം വര്ഷങ്ങളായി ദോഹയിലാണ് താമസം. 

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News