Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു,കോവിഡ് കാരണമെന്ന്  സംശയം

April 05, 2020

April 05, 2020

റിയാദ് : സൗദിയിലെ റിയാദിൽ ജർമൻ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന മലപ്പുറം ചെമ്മാട് സ്വദേശി മരിച്ചത് കോവിഡ് ബാധ മൂലമാണെന്ന് സംശയം. മലപ്പുറം ചെമ്മാട് നടമ്മല്‍ പുതിയകത്ത് സഫ്‌വാനാണ് മരിച്ചത്. 41 വയസ്സായിരുന്നു.

ടാക്സി ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇദ്ദേഹം ശക്തമായ ചുമയും പനിയും ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിയത്. പരിശോധനയില്‍ കോവിഡ് 19 പോസിറ്റീവാണെന്ന് കണ്ടെത്തിയതായി ബന്ധുക്കള്‍ പറയുന്നു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മരണം സംഭവിച്ചതായി നാട്ടില്‍ വിവരം ലഭിച്ചുവെന്ന് ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ പറഞ്ഞു. സൌദി ആരോഗ്യ മന്ത്രാലയം പരിശോധനക്ക് ശേഷമേ മരണകാരണം സ്ഥിരീകരിക്കൂ. നിലവില്‍ മരണം സംബന്ധിച്ചും രോഗം സംബന്ധിച്ചും ഔദ്യോഗിക വിശദീകരണങ്ങള്‍ വന്നിട്ടില്ല.

സന്ദർശക വിസയിൽ എത്തിയ ഭാര്യ ഖമറുന്നിസ മാർച്ച് 10 മുതല്‍ റിയാദിലുണ്ട്. ചെമ്മാട് പരേതരായ കെ.എൻ.പി മുഹമ്മദ്, ഫാത്തിമ ദമ്പതികളുടെ മകനാണ്. ചെമ്മാടാണ് സ്വദേശമെങ്കിലും കൊണ്ടോട്ടിക്കടുത്ത് പറമ്പില്‍ പീടികയിലേക്ക് താമസം മാറിയിരുന്നു സഫ്‌വാന്‍.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.  


Latest Related News