Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
പൗരത്വഭേദഗതി ബില്ലിൽ പ്രതിഷേധിക്കുന്നവർക്ക് പിന്തുണയുമായി മലയാളത്തിലെ യുവതാരങ്ങൾ 

December 16, 2019

December 16, 2019

തിരുവനന്തപുരം : പൗരത്വ ബില്ലിനെതിരെ രാജ്യമെങ്ങും പ്രതിഷേധം ശക്തിപ്പെടുന്നതിനിടെ പ്രക്ഷോഭങ്ങളെ പിന്തുണച്ച് മലയാളത്തിലെ യുവ ചലച്ചിത്ര താരങ്ങൾ രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവർ പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. യുവനടി പാർവതി തെരുവോത്താണ് വിഷയത്തിൽ ആദ്യമായി പ്രതിഷേധം അറിയിച്ചത്. നട്ടെല്ലില്ലൂടെ ഭയം കയറുന്നുവെന്നായിരുന്നു പാര്‍വതി തിരുവോത്തിന്റെ പ്രതികരണം. ഇതിനെ തുടർന്ന് അവർക്കെതിരെ ശക്തമായ സൈബർ ആക്രമണം നടന്നിരുന്നു.

ഇതിനു പിന്നാലെയാണ് പൃഥ്വിരാജ്,ഇന്ദ്രജിത്ത് സുകുമാരൻ, ടോവിനോ തോമസ്,നടി റിമാ കല്ലിങ്കൽ,ഷെയ്ൻ നിഗം, ലിജോ ജോസ് പല്ലിശേരി എന്നിവർ പ്രതികരണവുമായി എത്തിയത്.

‘വിപ്ലവം നമ്മളില്‍ നിന്നാണ് ആരംഭിക്കുന്നത്’ എന്ന ക്യാപ്ഷനോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങളുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു നടന്‍ പൃഥ്വിരാജിന്റെ പ്രതികരണം. റൈസ് എന്ന ഹാഷ് ടാഗോടെയാണ് പൃഥ്വിരാജ് പ്രതിഷേധം രേഖപ്പെടുത്തിയത്. പ്രതിഷേധത്തിനിടെ റെന്ന എന്ന വിദ്യാര്‍ത്ഥി പൊലീസിന് നേരെ വിരല്‍ ചൂണ്ടി നില്‍ക്കുന്ന ചിത്രം പങ്ക് വെച്ചായിരുന്നു ഇന്ദ്രജിത്ത് സുകുമാരന്‍, കുഞ്ചാക്കോ ബോബന്‍, അമലാപോള്‍ തുടങ്ങിയവര്‍ പ്രതിഷേധത്തിന് പിന്തുണയറിയിച്ചത്.

അടിച്ചമര്‍ത്തും തോറും പ്രതിഷേധങ്ങള്‍ പടര്‍ന്നുകൊണ്ടേയിരിക്കുമെന്നായിരുന്നു ടൊവീനോയുടെ പ്രതികരണം.
ഹാഷ്ടാഗ് ക്യാംപെയ്നുകള്‍ക്ക് അപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാകും. ചരിത്രം പഠിപ്പിക്കുന്നത് അതാണെന്നും ടൊവീനോ പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു നടന്റെ പ്രതികരണം. ദല്‍ഹിയില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുടെ ചിത്രവും ടൊവിനോ പങ്ക് വെച്ചു.

സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഇന്ത്യ ടുഡെ യുടെ വാര്‍ത്തയോടൊപ്പം ‘പിന്തുണ’ എന്ന് എഴുതി ഷെയര്‍ ചെയ്യുകയായിരുന്നു. ഇന്ത്യയിലെ എല്ലാ കുട്ടികളെയും ഒരുമിപ്പിച്ചു നിർത്താൻ ഈ ഒരൊറ്റ ചൂണ്ടുവിരൽ മതിയെന്ന ശീർഷകത്തോടെ അയിഷാ റെന്നയുടെ ചിത്രം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചാണ് കുഞ്ചാക്കോ ബോബൻ പ്രതികരണം അറിയിച്ചത്.

ഖത്തറിൽ നിന്നും ഗൾഫ് - അറബ് മേഖലയിൽ നിന്നുമുള്ള ഏറ്റവും പുതിയ വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ഒരു ഗ്രൂപ്പിലും അംഗങ്ങളാവാത്തവർ +974 66200167 എന്ന വാട്സ് ആപ് നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News