Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
മലപ്പുറം പെരുമണ്ണ സ്വദേശിയായ യുവാവ് ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു 

July 18, 2020

July 18, 2020

ദോഹ : മലപ്പുറം സ്വദേശിയായ യുവാവ് ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം പെരുമണ്ണ ക്ലാരി പഞ്ചായത്തിൽ പുതുശ്ശേരികുളം താമരശ്ശേരി വീട്ടിൽ ബീരാൻ ബാവയുടെ മകൻ ഷംസാൻ(25) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഷമാലിൽ സൈക്കിളിൽ സഞ്ചരിക്കുമ്പോൾ പിറകെ വന്ന വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.സംഭവ സ്ഥലത്തു തന്നെ മരണപ്പെടുകയായിരുന്നു.അവിവാഹിതനാണ്.
പിതാവ് ബീരാൻ ബാവക്കൊപ്പം ഷമാലിൽ ഗ്രോസറി നടത്തുകയായിരുന്നു.

മാതാവ് : ഖദീജ.സഹോദരങ്ങൾ : ഷംസുദ്ധീൻ(ഖത്തർ) സുമയ്യ,അലീദ.സഹോദരി ഭർത്താവ് റാഷിദ് ഖത്തറിൽ ഉണ്ട്.
മൃതദേഹം അൽഖോർ ആശുപത്രി മോർച്ചറിയിൽ.ഖത്തർ കെ എം സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News