Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി സൗദിയിൽ കുത്തേറ്റു മരിച്ചു 

December 01, 2020

December 01, 2020

റിയാദ്: സൗദി അറേബ്യയില്‍ മലയാളി കുത്തേറ്റ് മരിച്ചു.  മലപ്പുറം കൂടിലങ്ങാടി സ്വദേശി അബ്ദുല്‍ അസീസ്(60) ആണ് ജിദ്ദയിലെ ഇന്‍ഡ്രസ്ട്രിയല്‍ സിറ്റിയില്‍ കൊല്ലപ്പെട്ടത്. സഹപ്രവര്‍ത്തകനായ പാക്കിസ്ഥാന്‍ സ്വദേശി കത്തികൊണ്ട് കുത്തികൊലപ്പെടുത്തുകയായിരുന്നു.മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.

അസീസിനെ രക്ഷപെടുത്താന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു മലയാളിക്കും ഒരു ബംഗ്ലാദേശ് പൗരനും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ അസീസ് സംഭവസ്ഥലത്തു തന്നെ മരിച്ചു.അബ്ദുക്കാക്ക എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മരിച്ച അബ്ദുല്‍ അസീസ് ചെലൂര്‍ മഹല്ല് കൂട്ടായ്മ പ്രസിഡന്റായിരുന്നു.നാല് പെണ്‍ മക്കളടക്കം അഞ്ച് പേരുടെ പിതാവാണ് കൊല്ലപ്പെട്ട അബ്ദുല്‍ അസീസ്.

ഫാര്‍മസ്യൂട്ടിക്കല്‍ സൊല്യൂഷ്യന്‍ ഇന്‍ഡസ്ട്രിയല്‍ എന്ന കമ്പനിയിൽ മെയിന്റിനെന്‍സ് സൂപ്പര്‍വൈസറായിരുന്നു അബ്ദുല്‍ അസീസ്. 36 വര്‍ഷമായി സൗദിയിലുള്ള  അബ്‍ദുല്‍ അസീസ് 30 വര്‍ഷമായി ഈ കമ്പനിയിലാണ് ജോലി ചെയ്യുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക 


Latest Related News