Breaking News
ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  | കുവൈത്തിനെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ബ്ലോഗർക്ക് അഞ്ച് വർഷം തടവ് | ഖത്തറില്‍ ദേശീയ പതാകയുടെ കൊടിമരം ഡിസൈനിംഗിനായി മത്സരം സംഘടിപ്പിക്കുന്നു | എ.എഫ്.സി U23 ഏഷ്യൻ കപ്പ്: പുതിയ പ്രീമിയം ഗോൾഡ് ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ഖത്തറിൽ മൊബൈൽ ലൈബ്രറി ആരംഭിച്ചു | നേപ്പാൾ സന്ദർശിക്കുന്ന ആദ്യ അറബ് നേതാവായി ഖത്തർ അമീർ | സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു |
കോവിഡ് ചികിത്സയിലായിരുന്ന മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി ജിദ്ദയിൽ നിര്യാതനായി 

August 04, 2020

August 04, 2020

ജിദ്ദ: കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദയില്‍ മരിച്ചു. കൂട്ടിലങ്ങാടി പെരിന്താറ്റിരി പോത്തുകുണ്ട് സ്വദേശി പടിഞ്ഞാറേതില്‍ സഫറുള്ള (ബാപ്പുട്ടി 57) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ജിദ്ദ ജാമിഅ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയിലായിരുന്നു അന്ത്യം.

33 വര്‍ഷമായി പ്രവാസിയായ സഫറുള്ള കഴിഞ്ഞ 14 വര്‍ഷമായി സൗദി ബിന്‍ലാദിന്‍ ഗ്രൂപ്പില്‍ പ്രൊജക്‌ട് എന്‍ജിനീയറായി ജോലിചെയ്തുവരികയായിരുന്നു. എട്ടു മാസം മുമ്പാണ് അവസാനമായി അവധിയില്‍ നാട്ടില്‍ പോയി തിരിച്ചെത്തിയത്. ഈ മാസം നാട്ടിലേക്ക് പോവാനുള്ള ഒരുക്കത്തിനിടെയാണ് മരണം.

പിതാവ്: പരേതനായ അലവിക്കുട്ടി മാസ്റ്റര്‍, മാതാവ്: പരേതയായ കുഞ്ഞീരുമ്മ, ഭാര്യ: മൂളിയത്തൊടി ഹബീബ (കാളാവ്), മക്കള്‍: ഫാസില്‍, ഹിബ, മരുമകന്‍: ഷമീം (പാണക്കാട്), സഹോദരങ്ങള്‍: മൊയ്തു, അസ്മാബി, തിത്തീബി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജിദ്ദയില്‍ ഖബറടക്കാനുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ്ആപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News