Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
നാട്ടിൽ നിന്ന് തിരിച്ചെത്തിയ മലപ്പുറം സ്വദേശി സൗദിയിലെ അൽഖോബാറിൽ നിര്യാതനായി 

May 09, 2021

May 09, 2021

ദമ്മാം: നാട്ടില്‍ നിന്ന് അവധി കഴിഞ്ഞെത്തിയ മലപ്പുറം സ്വദേശി അല്‍ഖോബാറില്‍ മരിച്ചു. കൊണ്ടോട്ടി കുഴിമണ്ണ പുളിയക്കോട് ആക്കപറമ്ബില്‍ സ്വദേശി പുതിയ വളപ്പില്‍ മുഹമ്മദ് ബഷീറാണ് (50) മരിച്ചത്. ഹൃദയഘാതത്തെത്തുടര്‍ന്ന് താമസ സ്ഥലത്ത്  ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.

കോവിഡ് പ്രതിസന്ധിമൂലം ഒരു വര്‍ഷമായി സൗദിയിലേക്ക് തിരികെ മടങ്ങാന്‍ കഴിയാതിരുന്ന ബഷീര്‍ ഏപ്രില്‍ പകുതിയോടെ ബഹറൈനിലെത്തി കഴിഞ്ഞ ആഴ്ചയാണ് അല്‍കോബാറില്‍ എത്തിയത്. പിതാവ്: ആലിക്കുട്ടി, മാതാവ്: ഖദീജ, ഭാര്യ: സക്കീന, മക്കള്‍: അഷ്ഫാഖ് മുഹമ്മദ്, സിതാര, അശ്മില്‍ മുഹമ്മദ്. മൃതദേഹം ദമ്മാം സെന്‍ട്രല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758


Latest Related News