Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ലബനാനിൽ ഹരീരി സര്‍ക്കാര്‍ 48 മണിക്കൂറിനകം രാജിവയ്ക്കുമെന്നു സൂചന

October 26, 2019

October 26, 2019

റിയാദ്: പ്രധാനമന്ത്രി സാദ് ഹരീരിയുടെ നേതൃത്വത്തിലുള്ള ലബനാന്‍ സര്‍ക്കാര്‍ 48 മണിക്കൂറിനകം രാജിവയ്ക്കുമെന്ന് സൗദി മാധ്യമം. പേരു വെളിപ്പെടുത്താത്ത ലബനീസ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഒക്കാസ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

രാജിവച്ച ശേഷം പുതിയ 14 മന്ത്രിമാരെ ഉൾപെടുത്തി പുതിയ താൽകാലിക മന്ത്രിസഭയ്ക്ക് ഹരീരി രൂപംനല്‍കുമെന്നും പത്രം സൂചിപ്പിക്കുന്നു. നിലവിലെ മന്ത്രിസഭയിലെ ഒരു അംഗത്തെയും ഉള്‍പ്പെടുത്താതെയാകും പുതിയ മന്ത്രിസഭ. വിദേശകാര്യ മന്ത്രി ജിബ്രാന്‍ ബാസില്‍, ആഭ്യന്തര മന്ത്രി റയ അല്‍ഹസന്‍ എന്നിവര്‍ക്കു സ്ഥാനം നഷ്ടമാകും. പുതിയ നീക്കത്തിന് സര്‍ക്കാരിലെ എല്ലാ കക്ഷികളും അംഗീകാരം നല്‍കിയതായി ഉക്കാസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനിടെ, തുടര്‍ച്ചയായ ഒന്‍പതാം ദിവസവും ലബനാനില്‍ ജനകീയ പ്രക്ഷോഭം തുടരുകയാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇടക്കാല ഭരണ പരിഷ്‌ക്കരണങ്ങളും സാമ്പത്തിക പാക്കേജും മുഖവിലയ്‌ക്കെടുക്കാതെയാണു സമരക്കാര്‍ പ്രക്ഷോഭവുമായി മുന്നോട്ടുപോകുന്നത്.


Latest Related News