Breaking News
സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു | ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു | ഗസയെ പട്ടിണിയ്ക്കിട്ട് കൊല്ലാൻ ഇസ്രായേൽ നീക്കമെന്ന് യുഎൻ  | ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ | ദയാധനം ശേഖരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായില്ല; മോചനം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറി ബോ.ചെ | സൗദിയിൽ വെൽടെക് വിഷൻ ട്രേഡിങ്ങ് കമ്പനിയുടെ പുതിയ ശാഖയിലേക്ക് ജോലി ഒഴിവുകൾ; ഇന്ത്യക്കാർക്ക് മുൻഗണന  | മലേഷ്യയിൽ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം |
കുവൈത്തിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ വർധിപ്പിക്കും 

December 29, 2019

December 29, 2019

കുവൈത്ത് സിറ്റി: ഗതാഗത നിയമലംഘനത്തിനുള്ള പിഴ വര്‍ധിപ്പിക്കാന്‍ ഗതാഗത വകുപ്പ് ഫത്വ ആന്‍ഡ് ലെജിസ്ലെഷന്‍ വകുപ്പിന്റെ  അനുമതി തേടി. ഫത്വ വകുപ്പിന്റെ അംഗീകാരം ലഭിച്ചാല്‍ പാര്‍ലമെന്റിനു മുന്നില്‍ സമര്‍പ്പിക്കുമെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച്‌ അല്‍ അന്‍ബ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.ശിക്ഷ കടുപ്പിച്ചാല്‍ നിയമലംഘനങ്ങള്‍ കുറയുകയും അതുവഴി അപകടങ്ങളും കുറയുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗവും മറ്റു ഗതാഗത നിയമലംഘനങ്ങളുമാണ് മിക്കവാറും അപകടങ്ങള്‍ക്കിടയാക്കുന്നതെന്നാണ് ഗതാഗത വകുപ്പിെന്‍റ വിലയിരുത്തല്‍.

നേരത്തെ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള കുറഞ്ഞ ശിക്ഷ 50 ദീനാര്‍ പിഴയില്‍നിന്ന് 100 ദീനാറായി ഉയര്‍ത്തിയതും വാഹനം കസ്റ്റഡിയിലെടുക്കാനുള്ള തീരുമാനവും അപകടങ്ങള്‍ കുറച്ചിരുന്നു. ജനസംഖ്യയും വാഹനങ്ങളും വര്‍ധിച്ചിട്ടും അപകടങ്ങളിലെ മരണനിരക്ക് കുറഞ്ഞുവരുന്നു. സീറ്റ് ബെല്‍റ്റ് കര്‍ശനമാക്കിയതുള്‍പ്പെടെ കാര്യങ്ങള്‍ ഫലപ്രദമാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
മരണത്തിന് സാധ്യതയുണ്ടായിരുന്ന കേസുകള്‍ പരിക്കില്‍ ഒതുങ്ങാന്‍ സീറ്റ്ബെല്‍റ്റ് വഴിയൊരുക്കി.ഗതാഗത നിയമം പാലിക്കുന്നതിനെ ആളുകള്‍ ഗൗരവത്തിലെടുക്കുന്ന വിധത്തില്‍ പിഴകള്‍ കുത്തനെ വര്‍ധിപ്പിക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്.


Latest Related News