Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
ജുബൈൽ കെ.എം.സി.സി സ്ഥാപകനേതാവ് കെ.പി ആലിക്കോയ നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ചു  

May 06, 2021

May 06, 2021

ജുബൈല്‍: കെ.എം.സി.സി ജുബൈല്‍ സ്ഥാപക നേതാവും സാമൂഹിക പ്രവര്‍ത്തകനും വ്യാപാരിയുമായ കോഴിക്കോട് ഫറോക്ക് പാണക്കാട്ട് പറമ്ബ് ചന്തക്കടവ് കെ.പി ആലിക്കോയ (58) നാട്ടില്‍ നിര്യാതനായി. കോവിഡ് ബാധയെ തുടര്‍ന്ന് കോഴിക്കോട് ചെസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം അസുഖം മൂര്‍ച്ഛിക്കുകയും പുലര്‍ച്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു.

മകളുടെ പുഗൃഹപ്രവേശവുമായി ബന്ധപ്പെട്ട് രണ്ടുമാസം മുമ്പാണ് നാട്ടിലേക്ക് പോയത്. ജുബൈലില്‍ കെ.എം.സി.സി കെട്ടിപ്പടുക്കുന്നതില്‍ നേതൃപരമായ പങ്കു വഹിച്ച ആലിക്കോയ സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. 

ഫറോക്ക് മഹല്ല് ഐ.ആര്‍.സി സൗദി കമ്മറ്റി പ്രസിഡന്റ്, സി.പി.സി.കെ ഗ്ലോബല്‍ കമ്മറ്റി ചെയര്‍മാന്‍, ഫറോക്ക് മുന്‍സിപ്പല്‍ ഡിവിഷന്‍ ആറ് മുസ്ലിംലീഗ് കമ്മറ്റി പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിരുന്നു. ജുബൈലിലെ ജിദ്ദ ബ്രോസ്റ്റഡ്, കീ ബ്രോസ്റ്റഡ് സ്ഥാപനങ്ങളുടെ നടത്തിപ്പുകാരനായിരുന്നു. ഭാര്യ: ഫാത്തിമ. മക്കള്‍: ഷഹദ്, മിഷാല്‍, മരുമകന്‍:റാജിഫ് പുളിക്കല്‍.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.

Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758


Latest Related News