Breaking News
സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  | കുവൈത്തിനെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ബ്ലോഗർക്ക് അഞ്ച് വർഷം തടവ് | ഖത്തറില്‍ ദേശീയ പതാകയുടെ കൊടിമരം ഡിസൈനിംഗിനായി മത്സരം സംഘടിപ്പിക്കുന്നു | എ.എഫ്.സി U23 ഏഷ്യൻ കപ്പ്: പുതിയ പ്രീമിയം ഗോൾഡ് ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ഖത്തറിൽ മൊബൈൽ ലൈബ്രറി ആരംഭിച്ചു | നേപ്പാൾ സന്ദർശിക്കുന്ന ആദ്യ അറബ് നേതാവായി ഖത്തർ അമീർ | സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  |
കൊയിലാണ്ടി സ്വദേശി ഇറാക്ക് തീരത്ത് കപ്പല്‍ തീപിടിത്തത്തില്‍ മരിച്ചു

July 19, 2021

July 19, 2021

കോഴിക്കോട്: ഇറാക്ക് തീരത്ത് കപ്പലിലുണ്ടായ തീപിടിത്തത്തില്‍ കോഴിക്കോട് കൊയിലാണ്ടി സ്വദേശി മരിച്ചു. കപ്പല്‍ ജീവനക്കാരന്‍ കൊയിലാണ്ടി വിരുന്നു കണ്ടി കോച്ചപ്പന്റെ പുരയില്‍ അതുല്‍രാജ് (28)ആണ് മരിച്ചത് . ഇക്കഴിഞ്ഞ ജൂലായ് 13നാണ് അപകടമുണ്ടായതെന്നാണ് വിവരം.ഇറാക്ക് എണ്ണക്കപ്പലിലെ ജീവനക്കാരനായിരുന്നു അതുല്‍രാജ്. പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ ഉണ്ടായ അപകടത്തില്‍ രണ്ട് ഇന്ത്യക്കാരടക്കം ഒന്‍പത് പേര്‍ മരിച്ചിട്ടുണ്ട്. അപകട വിവരം ഞായറാഴ്ചയാണ് അതുല്‍രാജിന്റെ വീട്ടിലറിയുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് അതുല്‍രാജ് കപ്പല്‍ ജോലിക്ക് പോയത്. കോച്ചപ്പന്റെ പുരയില്‍ ഉത്തമന്റെയും ജയന്തിയുടെയും മകനാണ്.സഹോദരി അതുല്യ. മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമം തുടങ്ങിയതായി ബന്ധുക്കള്‍ പറഞ്ഞു. കേന്ദ്ര വിദേശകാര്യ വകുപ്പ് സഹമന്ത്രി വി.മുരളീധരനുമായും ഇറാക്കിലെ ഇന്ത്യന്‍ എംമ്പസിയുമായും ബന്ധപ്പെട്ടിട്ടുണ്ട്.

 


Latest Related News