July 15, 2021
July 15, 2021
മസ്കത്ത്: ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയം സ്വദേശിനി ഒമാനിൽ മരിച്ചു. അല്‍ ഗൂബ്രയില്‍ താമസിക്കുന്ന കോട്ടയം കുമാരനല്ലൂര്‍ മീനടം സ്വദേശി സുരേഷ് കുമാറിെന്‍റ ഭാര്യ ദേവിയാണ് (45) കഴിഞ്ഞ ദിവസം മസ്കത്തിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
മക്കള്‍: സിദ്ധാര്‍ഥ് (മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥി), രേഷ്മ (എല്‍എല്‍.ബി ഒന്നാംവര്‍ഷ വിദ്യാര്‍ഥിനി). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.