Breaking News
ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  | കുവൈത്തിനെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ബ്ലോഗർക്ക് അഞ്ച് വർഷം തടവ് | ഖത്തറില്‍ ദേശീയ പതാകയുടെ കൊടിമരം ഡിസൈനിംഗിനായി മത്സരം സംഘടിപ്പിക്കുന്നു | എ.എഫ്.സി U23 ഏഷ്യൻ കപ്പ്: പുതിയ പ്രീമിയം ഗോൾഡ് ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ഖത്തറിൽ മൊബൈൽ ലൈബ്രറി ആരംഭിച്ചു | നേപ്പാൾ സന്ദർശിക്കുന്ന ആദ്യ അറബ് നേതാവായി ഖത്തർ അമീർ | സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു |
ഖത്തറിലെ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവം,ക്വട്ടേഷൻ സംഘത്തിലെ ഒരാളെ കസ്റ്റഡിയിലെടുത്തതായി സൂചന 

February 14, 2021

February 14, 2021

ദോഹ : ഖത്തറിലെ പ്രവാസി വ്യവസായി തൂണേരി മുടവന്തേരി സ്വദേശി  മേക്കര താഴെകുനി എം.ടി.കെ. അഹമ്മദിനെ നാട്ടിൽ  തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാളെ നാദാപുരം പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചന.ക്വട്ടേഷൻ സംഘത്തിൽ പെട്ട അഭിലാഷ് എന്ന വ്യക്തിയെയാണ് ഇന്ന് വൈകുന്നേരത്തോടെ അറസ്റ്റു ചെയ്തതെന്നാണ് വിവരം.ഇയാളെ നാദാപുരം പോലീസ് ചോദ്യം ചെയ്തുവരുന്നതായാണ് സൂചന.

അതേസമയം,ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5.20 ഓടെ പള്ളിയില്‍ പോവുന്ന വഴിയിൽ  സ്‌കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി ബലമായി അഹമ്മദിനെ കാറില്‍ പിടിച്ചു കയറ്റുകയായിരുന്നു.പയ്യന്നൂർ,കാസർകോഡ് ഭാഗത്തുള്ള ക്വട്ടേഷൻ സംഘമാണ് അഹമ്മദിനെ തട്ടിക്കൊണ്ടു പോയതെന്നാണ് സൂചന.60 ലക്ഷം രൂപയ്ക്ക് സമാനമായ തുകയാണ് സംഘം മോചന ദ്രവ്യമായി ആവശ്യപ്പെട്ടത്.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News