Breaking News
ദുബായിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടവർ ഉടൻ പുതിയതിന് അപേക്ഷിക്കണം; കാലതാമസം വരുത്തിയാൽ പിഴ | ഖത്തറിൽ ഡ്രൈവറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം | ഒമാനിൽ 80 കിലോയിലധികം ഹാഷിഷുമായി ഏഷ്യൻ വംശജൻ പിടിയിൽ | സൈബര്‍ ഹാക്കിംഗില്‍ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | മദീനയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | മൃഗസംരക്ഷണം ഉറപ്പ്, ലോകത്തിലെ ഏറ്റവും വലിയ അനിമൽ സെന്ററുമായി ഖത്തർ എയർവേയ്‌സ് കാർഗോ  | ബി.ജെ.പിയിലേക്ക് പോകാനിരുന്നത് സി.പി.എം നേതാവ് ഇ.പി ജയരാജനെന്ന് കെ.സുധാകരൻ,ചർച്ച നടന്നത് ഗൾഫിൽ  | ഖത്തറിലെ സബാഹ് അൽ അഹ്മദ് കോറിഡോർ നാളെ അടച്ചിടും | ഞങ്ങളെ മോചിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ രാജിവെച്ച് വീട്ടിൽ പോയിരിക്കണമെന്ന് ബന്ദിയായ ഇസ്രായേൽ യുവാവ്,വീഡിയോ പുറത്തുവിട്ട് ഹമാസ്  | മധ്യസ്ഥ ചർച്ചകൾക്ക് ഗുണകരമാവുമെങ്കിൽ ഹമാസിന്റെ രാഷ്ട്രീയ വിഭാഗം ആസ്ഥാനം ദോഹയിൽ തന്നെ തുടരുമെന്ന് ഖത്തർ |
മാധ്യമപ്രവർത്തകരുടെ അറസ്റ്റ് : കേരളത്തിലെങ്ങും പ്രതിഷേധം

December 20, 2019

December 20, 2019

മംഗലുരു : മംഗലാപുരത്ത് പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ രണ്ടു പേർ കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തതിൽ മാധ്യമ പ്രവർത്തകർ പ്രതിഷേധിച്ചു. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തെ തടയുകയും വ്യാജ പ്രചാരണം നടത്തുന്നതിനെതിരെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ പ്രതിഷേധങ്ങളാണ് നടന്നത്.

തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു പ്രകടനം. കനത്ത മഴയത്ത് നൂറുകണക്കിന് മാധ്യമ പ്രവർത്തകരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി റെജി, ഇ.എസ് സുഭാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.

യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. ഇടുക്കി പ്രസ് ക്ലബ് നേതൃത്വത്തിൽ തൊടുപുഴയിൽ പ്രതിഷേധ പ്രകടനം നടത്തി . ഗാന്ധി സ്‌ക്വയർ ചുറ്റി നടത്തിയ പ്രതിഷേധത്തിന് ജില്ലാ നേതാക്കൾ നേതൃത്വം നൽകി. കോഴിക്കോട് നഗരത്തിൽ നടത്തിയ പ്രകടനത്തിൽ നൂറുകണക്കിന് മാധ്യമ പ്രവർത്തകർ പങ്കുചേർന്നു. പാലക്കാട് പ്രസ് ക്ലബ്ബിൽ നിന്നും തുടങ്ങിയ പ്രതിഷേധ പ്രകടനം ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ സമാപിച്ചു. വയനാട്ടിലെ മാധ്യമപ്രവർത്തകർ കൽപ്പറ്റ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമ പ്രവര്‍ത്തകരെ 7 മണിക്കൂർ നീണ്ട തടവിന് ശേഷമാണ് വിട്ടയച്ചത്. രാവിലെ 5.45 ഓടെ മംഗലാപുരത്ത് എത്തിയ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ പ്രതികരണം എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഏഷ്യാനെറ്റ്,ന്യൂസ് 18,24 മലയാളം,മീഡിയാ വൺ എന്നീ ചാനലുകളിൽ നിന്ന് ഉൾപെടെയുള്ള  8 മാധ്യമ പ്രവര്‍ത്തകരെയാണ് രാവിലെ കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തത്. മാധ്യമപ്രവർത്തകരുടെ കയ്യിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തുവെന്നും മാധ്യമപ്രവർത്തകർ വ്യാജവേഷത്തിലെത്തിയ ഭീകരരാണെണെന്നും കർണാടകയിലെ ചില ബി.ജെ.പി അനുകൂല മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കേരള പൊലീസിന് കൈമാറി. വെള്ളമോ ഭക്ഷണമോ നൽകാതെ ഭീകരരോടെന്ന പോലെയാണ് തങ്ങളോട് പെരുമാറിയതെന്ന് മാധ്യമപ്രവർത്തകർ പറഞ്ഞു.ഏഴര മണിക്കൂറിനു ശേഷം വിട്ടയക്കപ്പെട്ട മാധ്യമ പ്രവർത്തകരെ പിന്നീട് പോലീസ് തലപ്പാടിയിൽ എത്തിക്കുകയായിരുന്നു.

ഗൾഫ് രാജ്യങ്ങളിൽ നിന്നും ഖത്തറിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള ഏറ്റവും പുതിയ വാർത്തകൾ കൃത്യമായി ലഭിക്കാൻ ഇനിയും ഒരു ഗ്രൂപ്പിലും അംഗങ്ങൾ അല്ലാത്തവർ മാത്രം +974 66200167 എന്ന വാട്സ് ആപ് നമ്പറിൽ വിവരം അറിയിക്കുക.


Latest Related News