Breaking News
സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു | ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു | ഗസയെ പട്ടിണിയ്ക്കിട്ട് കൊല്ലാൻ ഇസ്രായേൽ നീക്കമെന്ന് യുഎൻ  | ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ | ദയാധനം ശേഖരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായില്ല; മോചനം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറി ബോ.ചെ | സൗദിയിൽ വെൽടെക് വിഷൻ ട്രേഡിങ്ങ് കമ്പനിയുടെ പുതിയ ശാഖയിലേക്ക് ജോലി ഒഴിവുകൾ; ഇന്ത്യക്കാർക്ക് മുൻഗണന  | മലേഷ്യയിൽ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം |
വർഗീയ പരാമർശം,കെ.ആർ ഇന്ദിരക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു

September 03, 2019

September 03, 2019

'അതിൽ സംശയമോ തർക്കമോ ഇല്ലേയില്ല.താത്തമാർ പന്നി പെറും പോലെ പെറ്റു കൂട്ടുക തന്നെ ചെയ്യും.എങ്ങനെയെങ്കിലും പെരുത്ത് ലോകം പിടിച്ചടക്കേണ്ടതാണല്ലോ.പൈപ്പ് വെള്ളത്തിൽ ഗർഭ നിരോധന മരുന്ന് കലർത്തി വിടുകയോ മറ്റോ വേണ്ടിവരും നിങ്ങളിൽ നിന്ന് ഈ ഭൂമി രക്ഷപ്പെടാൻ..'
ഇങ്ങനെ പോകുന്നു ഇന്ദിരയുടെ പരാമർശങ്ങൾ.

തിരുവനന്തപുരം : സമൂഹ മാധ്യമങ്ങളിൽ തുടർച്ചയായി വർഗീയ പരാമർശം നടത്തുന്ന എഴുത്തുകാരിയും ആകാശവാണി പ്രോഗ്രാം പ്രൊഡ്യുസറുമായ കെ.ആർ ഇന്ദിരയ്ക്കെതിരെ പ്രതിഷേധം ശക്തമാവുന്നു.ഇവർക്കെതിരെ 
പോലീസ് കേസെടുക്കണമെന്നാവശ്യപ്പെട്ട് പലരും രംഗത്തെത്തിയിട്ടുണ്ട്.ദേശീയ പൗരത്വ പട്ടികയിൽ നിന്നും പത്തൊമ്പത് ലക്ഷം പേർ പുറത്തായതുമായി ബന്ധപ്പെട്ടാണ് ഇന്ദിര ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയത്. 

'ഇന്ത്യന്‍ പൗരര്‍ അല്ലാതാകുന്നവര്‍ എങ്ങോട്ടു പോകും എന്ന വേവലാതിയിലാണ് കേരളത്തിലെ സഹോദരസ്നേഹികള്‍. അവരെ അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പില്‍ മിനിമം സൗകര്യങ്ങള്‍ നല്‍കി പാര്‍പ്പിക്കാം. വോട്ടും റേഷന്കാര്ഡും ആധാര്‍കാര്‍ഡും ഇല്ലാതെ .പെറ്റുപെരുകാതിരിക്കാന്‍ സ്റ്റെറിലൈസ് ചെയ്യുകയുമാവാം’ എന്നായിരുന്നു പോസ്റ്റ്.

'അതിൽ സംശയമോ തർക്കമോ ഇല്ലേയില്ല.താത്തമാർ പന്നി പെറും പോലെ പെറ്റു കൂട്ടുക തന്നെ ചെയ്യും.എങ്ങനെയെങ്കിലും പെരുത്ത് ലോകം പിടിച്ചടക്കേണ്ടതാണല്ലോ.പൈപ്പ് വെള്ളത്തിൽ ഗർഭ നിരോധന മരുന്ന് കലർത്തി വിടുകയോ മറ്റോ വേണ്ടിവരും നിങ്ങളിൽ നിന്ന് ഈ ഭൂമി രക്ഷപ്പെടാൻ..'
ഇങ്ങനെ പോകുന്നു ഇന്ദിരയുടെ പരാമർശങ്ങൾ.

ഇതിനെതിരെ നിരവധി പേരാണ് പോലീസിൽ പരാതി നൽകിയത്. കൊടുങ്ങല്ലൂരിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ വിപിന്‍ ദാസ്, സാമൂഹ്യപ്രവര്‍ത്തക ഡോ. രേഖ രാജ് എന്നിവരടക്കം നിരവധി പേരാണ് പരാതി നല്‍കിയിട്ടുള്ളത്.
വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്ന പോസ്റ്റിനെതിരെ ശക്തമായി പ്രതിഷേധിച്ചു അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് രംഗത്തുവന്നു. ' ഇവർക്ക് ദൃശ്യത ഒരുക്കുന്നത് ശരിയല്ലെന്ന് പല സുഹൃത്തുക്കളും പറഞ്ഞു. പക്ഷേ ഇവർ വീട്ടിലിരിക്കുന്ന ഒരു വ്യക്തിയല്ല.. വിദ്യാഭ്യാസമുള്ള തൊഴിൽ ചെയ്യുന്ന ,ബഹുജനസമ്പർക്കമുള്ള ഒരു വ്യക്തി ഇപ്രകാരം പറയുമ്പോൾ അതെത്ര അപകടകരമാണ്!' എന്നാണ് ദീപ നിശാന്ത് കുറിച്ചത്. ഇതു കൂടാതെ ഇന്ദിരയുടെ പോസ്റ്റുകളുടെ ലിങ്കുകൾ സംസ്ഥാന പൊലീസ് മേധാവിക്ക് മെയിൽ ചെയ്തതിന്റെ രേഖകളും അവർ ഫേസ്ബുക്കിലൂടെ പങ്കുവച്ചു.

അതേസമയം,സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ കർശനമായ നിയമ വ്യവസ്ഥകൾ ഉണ്ടായിട്ടും കേരളത്തിലെ മുഖ്യമന്ത്രിയോ ഡി.ജി.പി യോ ഇതിനെതിരെ പ്രതികരിക്കാൻ തയാറാവാത്തതിൽ അമർഷം പുകയുകയാണ്.കേന്ദ്രസർക്കാരിന് കീഴിലുള്ള ആകാശവാണി പോലുള്ള ഒരു സ്ഥാപനത്തിൽ ജോലി ചെയുന്ന ഒരാൾക്കെതിരെ നടപടിയെടുക്കാൻ പിണറായി സർക്കാരിന് തന്റേടമുണ്ടാവില്ലെന്ന തരത്തിൽ പലരും പ്രതികരണങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്.കേരളത്തിലെ ജനങ്ങൾക്കിടയിൽ വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിൽ നിരവധി തവണ പ്രസംഗിച്ച ശശികല ടീച്ചർക്കെതിരെ നടപടിയെടുക്കാൻ പിണറായി സർക്കാർ തയ്യാറാവാതിരുന്നതും ഇതോടൊപ്പം അവർ ചൂണ്ടിക്കാട്ടുന്നു. 


Latest Related News