Breaking News
ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  | കുവൈത്തിനെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ബ്ലോഗർക്ക് അഞ്ച് വർഷം തടവ് | ഖത്തറില്‍ ദേശീയ പതാകയുടെ കൊടിമരം ഡിസൈനിംഗിനായി മത്സരം സംഘടിപ്പിക്കുന്നു | എ.എഫ്.സി U23 ഏഷ്യൻ കപ്പ്: പുതിയ പ്രീമിയം ഗോൾഡ് ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ഖത്തറിൽ മൊബൈൽ ലൈബ്രറി ആരംഭിച്ചു | നേപ്പാൾ സന്ദർശിക്കുന്ന ആദ്യ അറബ് നേതാവായി ഖത്തർ അമീർ | സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു |
പ്രളയ ദുരിതാശ്വാസം,അഞ്ചു ദിവസങ്ങൾ കൊണ്ട് സി.പി.എം പിരിച്ചു നൽകിയത് 22 കോടി 90 ലക്ഷം രൂപ

September 08, 2019

September 08, 2019

തിരുവനന്തപുരം : പ്രളയ ദുരിതാശ്വാസത്തിന് സംസ്ഥാനമൊട്ടാകെ സമാഹരിച്ച തുക സിപിഎം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. 22 കോടി 90 ലക്ഷം രൂപയോളമാണ് (22,90,67,326) ദുരിതാശ്വാസ സി.പി.എം നിധിയിലേക്ക് നല്‍കിയത്.

കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ആഗസ്റ്റ് 13 മുതല്‍ 18 വരെയുള്ള തീയതികളില്‍ സംസ്ഥാന വ്യാപകമായി നടന്ന ഫണ്ട് ശേഖരണത്തില്‍ 14 ജില്ലകളില്‍ നിന്നായി ശേഖരിച്ച തുകയാണ് ഇതെന്ന് സിപിഎം അറിയിച്ചു. ലഭിച്ച ഫണ്ട് സംബന്ധിച്ച്‌ ജില്ല തിരിച്ചുള്ള കണക്കും സിപിഎം പുറത്തുവിട്ടിട്ടുണ്ട്.

കാസര്‍കോഡ് 7930261.00 രൂപ, കണ്ണൂര്‍ 64642704.00 രൂപ, വയനാട് 5600000.00 രൂപ, കോഴിക്കോട് 24620914.00 രൂപ, മലപ്പുറം 25586473.00 രൂപ, പാലക്കാട് 14850906.00 രൂപ, തൃശ്ശൂര്‍ 20557344.00 രൂപ, എറണാകുളം 16103318.00 രൂപ, ഇടുക്കി 6834349.00 രൂപ, കോട്ടയം 6116073.00 രൂപ, ആലപ്പുഴ 7753102.00 രൂപ, പത്തനംതിട്ട 2626077.00 രൂപ, കൊല്ലം 11200386.00 രൂപ, തിരുവനന്തപുരം 14645419.00 രൂപ, ആകെ 229067326.00 എന്ന് സിപിഎം അറിയിച്ചു.
 


Latest Related News