Breaking News
ഇറാന്‍ ആണവ കരാറിലേക്ക് മടങ്ങി വരുമെന്ന് ആവര്‍ത്തിച്ച് ജോ ബെയ്ഡന്‍ | ഖത്തറില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 221 പേര്‍ക്ക്; 56 പേര്‍ വിദേശത്തു നിന്നെത്തിയവര്‍, 165 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ | ഫ്രാന്‍സിലെ 76 മുസ്‌ലിം പള്ളികളില്‍ സര്‍ക്കാര്‍ പരിശോധന നടത്തും; ചില പള്ളികള്‍ അടച്ചു പൂട്ടുമെന്നും ആഭ്യന്തര മന്ത്രി | ഖത്തറില്‍ വേഗനിയന്ത്രണം ലംഘിക്കുന്നത് തടയാനുള്ള പരിശോധനാ ക്യാമ്പെയിന്‍ തുടരും | വൊക്വോദിന്റെ രണ്ട് പെട്രോള്‍ സ്‌റ്റേഷനുകള്‍ താല്‍ക്കാലികമായി അടച്ചു | യെമനില്‍ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലായി 11 കുട്ടികള്‍ കൊല്ലപ്പെട്ടു | ഖത്തറുമായുള്ള പ്രശ്‌നങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ അവസാനിച്ചേക്കുമെന്ന് സൗദി അറേബ്യ | ഖത്തറിൽ കുട്ടികൾക്കുള്ള ഫ്ലൂ പ്രതിരോധ കുത്തിവെപ്പ് നിർബന്ധമാക്കി | ഗൾഫ് പ്രതിസന്ധിക്ക് ഉടൻ പരിഹാരമുണ്ടാകുമെന്ന് അൽ ജസീറ | കൊവിഡിനെതിരായ ഫൈസര്‍ വാക്‌സിന്‍ അടുത്ത ആഴ്ച മുതല്‍ ജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങാന്‍ ബ്രിട്ടന്‍ അനുമതി നല്‍കി |
ജിദ്ദയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനായ കണ്ണൂർ സ്വദേശി വാഹനാപകടത്തിൽ മരിച്ചു 

September 08, 2020

September 08, 2020

ജിദ്ദ: സാമൂഹിക പ്രവര്‍ത്തകനായ കണ്ണൂര്‍ സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരിച്ചു. കണ്ണൂർ  താണ സ്വദേശി അലക്കലകത്ത് മൂസ (63) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് മക്രോണ സ്ട്രീറ്റില്‍ ഇദ്ദേഹം ജോലി ചെയ്യുന്ന ജിദ്ദ നാഷനല്‍ ആശുപത്രിക്ക് മുന്നിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വദേശിയുടെ വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. ജിദ്ദ സുലൈമാന്‍ ഫഖീഹ് ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് വൈകീട്ടോടെ മരിക്കുകയായിരുന്നു.

35 വര്‍ഷത്തോളമായി സൗദിയില്‍ പ്രവാസിയായ ഇദ്ദേഹം ദീര്‍ഘകാലം സൗദി കേബിള്‍ കമ്പനിയിൽ ജീവനക്കാരനായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ജിദ്ദ നാഷനല്‍ ആശുപത്രിയില്‍ സപ്പോര്‍ട്ട് സര്‍വീസ് മാനേജറായി ജോലിചെയ്യുകയായിരുന്നു.

തനിമ സാംസ്കാരിക വേദി ജിദ്ദ സൗത്ത് കൂടിയാലോചന സമിതി അംഗം, മാനവീയം രക്ഷാധികാരി, കണ്ണൂര്‍ ജില്ലാ വെല്‍ഫെയര്‍ അസോസിയേഷന്‍ സ്ഥാപക പ്രസിഡണ്ട്, അക്ഷരം വായനാവേദി അംഗം എന്നീ നിലകളില്‍ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്ത് സജീവമായിരുന്നു.

പിതാവ്: പരേതനായ അലക്കലകത്ത് ഹംസ, മാതാവ്: റാബിയ, ഭാര്യ: റുക്‌സാന (തനിമ ജിദ്ദ സൗത്ത് വനിതാ വിഭാഗം പ്രസിഡണ്ട്), മക്കള്‍: റയ്യാന്‍ മൂസ (ജുബൈല്‍), ഡോ. നൗഷിന്‍, അബ്ദുല്‍ മുഈസ് (മെഡിക്കല്‍ വിദ്യാര്‍ത്ഥി), റുഹൈം മൂസ.

ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ ഈ വാട്സ്ആപ് ലിങ്കിൽ ചേരുക


ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Latest Related News