Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി ദമ്മാമിൽ നിര്യാതനായി

June 08, 2021

June 08, 2021

ദമ്മാം: കൊവിഡ് ബാധിച്ച് ദമ്മാം സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി മരിച്ചു. വാഴൂര്‍ നടുക്കെ മുറിയില്‍ പരേതനായ ഇബ്രാഹിം റാവുത്തറുടെ മകന്‍ ഷാഹുല്‍ ഹമീദ് (58) ആണ് ഇന്നലെ വൈകീട്ട് അഞ്ചോടെ മരിച്ചത്. കൊവിഡ് നെഗറ്റീവായിരുന്നെങ്കിലും ശ്വാസ കോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ദീര്‍ഘകാലം കുടുംബസമേതം ദമ്മാമില്‍ ഉണ്ടായിരുന്ന ഷാഹുല്‍ ഹമീദ് 25 വര്‍ഷമായി കൊദരിയയില്‍ ഫൈബര്‍ ഗ്ലാസ് ഫാക്ടറി നടത്തിവരികയായിരുന്നു. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകനായിരുന്ന ഷാഹുല്‍ ഹമീദ് ദമ്മാമിലെ മത സാംസ്‌കാരിക കൂട്ടായ്മകളിലെ സജീവ സാന്നിധ്യമായിരുന്നു. രണ്ടുവര്‍ഷം മുന്‍പാണ് അവസാനമായി നാട്ടില്‍ പോയിവന്നത്. മാതാവ് റഹീമ. സഹോദരങ്ങള്‍: ദമ്മാമില്‍ ബിസിനസുകാരനായിരുന്ന നവാസ് (ജീപ്പാസ്), അബ്ദുല്‍ ഹൈ (ദമ്മാം), ആരിഫ, അന്‍സല്‍ന, ഹസീന. സൈനബയാണ് ഭാര്യ. മക്കള്‍:ഷെഫല്‍ ഷാഹുല്‍ (ദമ്മാം), ഷംസുദ്ദീന്‍, ഷൗക്കത്ത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ
https://chat.whatsapp.com/B5cRGSkveuO5fUeQTErqlq


Latest Related News