Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ജിദ്ദയിൽ വീണ്ടും കർഫ്യു,നാളെ മുതൽ പ്രാബല്യത്തിൽ

June 05, 2020

June 05, 2020

ജിദ്ദ : കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ജിദ്ദയിൽ കർഫ്യുവിൽ അനുവദിച്ചിരുന്ന ഇളവുകൾ ഭാഗികമായി പിന്‍വലിച്ചു. നാളെ മുതല്‍ ഉത്തരവ് പ്രാബല്യത്തിലാകും. ജൂൺ 20 വരെയാണ് നിയന്ത്രണം കർശനമാക്കുന്നത്.

ഇതനുസരിച്ച്, വൈകുന്നേരം മൂന്ന് മണി മുതല്‍ രാവിലെ ആറ് വരെ കര്‍ഫ്യൂ തുടരും. എന്നാല്‍‌ രാവിലെ ആറ് മുതല്‍ വൈകീട്ട് മൂന്ന് വരെ പുറത്തിറങ്ങാം.

പള്ളികളിൽ നമസ്കാരം പാടില്ല. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാന്‍ പാടില്ല.

റെസ്റ്റോറന്റുകളിൽ പാർസൽ സർവീസുകൾ മാത്രം അനുവദിക്കും.

വിമാനങ്ങളും ട്രെയിനും റോഡ് ഗതാഗതവും തുടരും.  

അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂടിയാല്‍ നടപടിയുണ്ടാകും. പിടിയിലായാല്‍ വിദേശികളാണണെങ്കില്‍ നാടു കടത്തും.  

അതേസമയം,കര്‍ഫ്യൂ ഇല്ലാത്ത സമയങ്ങളില്‍ ജിദ്ദക്ക് അകത്തേക്ക് പ്രവേശിക്കാനും പുറത്ത് പോകാനും തടസ്സമില്ല.


റിയാദിലും കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിൽ റിയാദില്‍‌ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ആലോചിച്ചുവരികയാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    


Latest Related News