Breaking News
സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു | ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു | ഗസയെ പട്ടിണിയ്ക്കിട്ട് കൊല്ലാൻ ഇസ്രായേൽ നീക്കമെന്ന് യുഎൻ  | ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ | ദയാധനം ശേഖരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായില്ല; മോചനം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറി ബോ.ചെ | സൗദിയിൽ വെൽടെക് വിഷൻ ട്രേഡിങ്ങ് കമ്പനിയുടെ പുതിയ ശാഖയിലേക്ക് ജോലി ഒഴിവുകൾ; ഇന്ത്യക്കാർക്ക് മുൻഗണന  | മലേഷ്യയിൽ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം |
കൊവിഡ് വാക്‌സിനെടുത്താൽ കോവിഡ് വിട്ടുപോവില്ല, മുന്‍കരുതല്‍ നടപടികള്‍ പാലിക്കേണ്ടത് പ്രധാനമാണെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം 

March 23, 2021

March 23, 2021

ദോഹ: കൊവിഡ് പ്രതിരോധ വാക്‌സിനെടുത്തവര്‍ തുടര്‍ന്നും മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ പാലിക്കേണ്ടത് പ്രധാനമാണെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ കമ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുന അല്‍ മസ്ലമണി. ട്വിറ്ററിലൂടെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. 

കൊറോണ വൈറസ് കാരണം ആളുകള്‍ രോഗികളാകുന്നത് തടയാന്‍ വാക്‌സിനുകള്‍ വളരെ ഫലപ്രദമാണ്. എന്നാലും രോഗലക്ഷണങ്ങളില്ലാതെ തന്നെ വൈറസ് വാഹകരാകാന്‍ വാക്‌സിനെടുത്തവര്‍ക്ക് കഴിയും. അതിനാലാണ് മുന്‍കരുതലുകള്‍ തുടരാന്‍ നിര്‍ദ്ദേശിക്കുന്നത്. 


ഡോ. മുന അല്‍ മസ്ലമണി

'ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ 95 ശതമാനം ഫലപ്രദമാണ്. വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നില്ല എന്ന് വിപുലമായ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ കാണിക്കുന്നു. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് കഴിഞ്ഞ് 10 മുതല്‍ 14 ദിവസത്തിനുള്ളില്‍ പരമാവധി സംരക്ഷണം ലഭിക്കും.' -ഡോ. മുന പറഞ്ഞു. 

ഒരു വാക്‌സിനും 100 ശതമാനം ഫലപ്രദമല്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കൊവിഡ് വാക്‌സിനുകള്‍ 95 ശതമാനം ഫലപ്രദമാണ്. ഇതിനര്‍ത്ഥം വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഏകദേശം 5 ശതമാനം പേര്‍ക്ക് രോഗം ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നാണ്. 

വൈറസ് വ്യാപനം തടയാനുള്ള വാക്‌സിനുകളുടെ കഴിവിനെ കുറിച്ച് കൂടുതല്‍ അറിയുന്നത് വരെ കുത്തിവയ്‌പ്പെടുത്ത എല്ലാവരും പ്രതിരോധ മുന്‍കുതല്‍ നടപടികള്‍ പാലിക്കുന്നത് തുടരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News