Breaking News
ഖത്തറിൽ ഉണ്ടായിട്ടും കുഞ്ഞിന്റെ മുഖം കണ്ടത് എട്ടുമാസങ്ങൾക്ക് ശേഷം,ജയിൽ മോചിതരായി നാട്ടിലെത്തിയ ദമ്പതികൾ മനസ് തുറക്കുന്നു  | 2020 ലെ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പുരസ്‌കാരം ഖത്തര്‍ വിദ്യാഭ്യാസ മന്ത്രി സ്വീകരിച്ചു | സൗദിയിൽ രണ്ട് കോവിഡ് വാക്സിൻ എടുത്ത പള്ളി ഇമാമിന് കോവിഡ് സ്ഥിരീകരിച്ചു  | 2021-22 അധ്യയന വർഷം : ഖത്തറിലെ സ്‌കൂളുകള്‍ ഓഗസ്റ്റ് 29 ന്  തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം | ഖത്തറില്‍ കൊവിഡ്-19 രോഗത്തിനൊപ്പം ഹൃദ്രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; ബാധിക്കുന്നവരില്‍ കൂടുതലും ചെറുപ്പക്കാര്‍ | മലപ്പുറം കൂട്ടായി സ്വദേശി റാസൽ ഖൈമയിൽ നിര്യാതനായി   | ഹെലിക്കോപ്റ്റർ അപകടം,എം.എ.യൂസഫലിയുടെ ശസ്ത്രക്രിയ വിജയകരമെന്ന് ലുലു ഗ്രൂപ്പ് | അഹമ്മദ് ബിന്‍ അലി സ്ട്രീറ്റില്‍ താല്‍ക്കാലിക ഗതാഗത നിരോധനം | ഖത്തറിൽ നാളത്തെ ജുമുഅ നമസ്കാരം : രണ്ടാമത്തെ ബാങ്കിന് 10 മിനുട്ട്  മുമ്പ് മാത്രം പള്ളിയിൽ പ്രവേശിക്കാൻ അനുമതി  | പൊന്നാനി സ്വദേശി ഖത്തറിൽ കോവിഡ് ബാധിച്ച് മരിച്ചു  |
ചെങ്കടലിൽ ഇറാൻ ചരക്കുകപ്പലിനു നേരെ ആക്രമണം,ഇസ്രായേലെന്ന് സംശയം

April 07, 2021

April 07, 2021

യെമനിനോട് ചേർന്ന് ചെങ്കടലിൽ വർഷങ്ങളായി നങ്കൂരമിട്ട ഇറാൻ ചരക്കുകപ്പലിനു നേരെ ആക്രമണം. അർധ സൈനിക റവല്യൂഷണറി വിഭാഗത്തിന്‍റെ താവളമായി ഉപയോഗിച്ചുവന്നതെന്നു കരുതുന്ന എം.വി സാവിസിനുനേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിനു പിന്നില്‍ ഇസ്രായേലാണെന്നാണ് വിലയിരുത്തല്‍.

ഇറാനും വൻശക്തി രാജ്യങ്ങളും ആണവ കരാർ ചർച്ച പുനരാരംഭിച്ച ചൊവ്വാഴ്ചയാണ് കപ്പല്‍ ആക്രമിക്കപ്പെട്ടത്. ആക്രമണം ഇസ്രായേൽ സ്ഥിരീകരിച്ചതായി ന്യൂയോർക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

സാവിസ് കപ്പലിനു മുകളിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി.

യെമൻ തീരത്ത് കപ്പലിന്‍റെ സാന്നിധ്യത്തിനെതിരെ അറബ് രാഷ്ട്രങ്ങൾ ശക്തമായി രംഗത്തുണ്ടായിരുന്നു. യെമനിലെ ഹൂതി വിമതർക്ക് ആയുധങ്ങൾ എത്തിച്ചുനൽകിയത് ഈ കപ്പൽ വഴിയാണെന്നും ആരോപണമുണ്ടായിരുന്നു.

എന്നാൽ, ചെങ്കടലിനും ബാബുൽ മൻദബ് കടലിടുക്കിനുമിടയിൽ കടൽക്കൊള്ളയുടെ സാധ്യത അവസാനിപ്പിക്കാനാണ് കപ്പൽ നങ്കൂരമിട്ടതെന്നാണ് ഇറാന്‍റെ പ്രതികരണം. സർക്കാറിനു കീഴിലെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ഷിപ്പിങ് ലൈൻസ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള സാവിസ് കപ്പൽ 2016ലാണ് ചെങ്കടലിലെത്തിയത്.

ഈ കപ്പലിൽ ഇടവിട്ട് അവശ്യ വസ്തുക്കൾ എത്തിക്കുന്നതായാണ് റിപ്പോർട്ട്. 2015 വരെ കപ്പലിനെതിരെ രാജ്യാന്തര ഉപരോധം നിലനിന്നിരുന്നു. ഇറാൻ ആണവ കരാർ നിലവിൽ വന്നതോടെയാണ് ഇളവ് ലഭിച്ചത്. എന്നാല്‍, ട്രംപ് ഭരണകാലത്ത് കപ്പൽ വീണ്ടും ഉപരോധ പരിധിയിലായി.

അതേസമയം,രണ്ടു വർഷത്തെ ഇടവേളക്കു ശേഷം ഇറാൻ ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുള്ള നിർണായക ഉച്ചകോടി കഴിഞ്ഞ ദിവസം നടക്കാനിരിക്കെ ഉണ്ടായ ആക്രമണം സമാധാന നീക്കങ്ങൾ അട്ടിമറിക്കാനുള്ള ഇസ്രായേൽ ഗൂഢാലോചനയായാണ് വിലയിരുത്തുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Latest Related News

 
[12:25, 08/04/2021] Cxg Ashwin: