Breaking News
ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  | കുവൈത്തിനെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ബ്ലോഗർക്ക് അഞ്ച് വർഷം തടവ് | ഖത്തറില്‍ ദേശീയ പതാകയുടെ കൊടിമരം ഡിസൈനിംഗിനായി മത്സരം സംഘടിപ്പിക്കുന്നു | എ.എഫ്.സി U23 ഏഷ്യൻ കപ്പ്: പുതിയ പ്രീമിയം ഗോൾഡ് ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ഖത്തറിൽ മൊബൈൽ ലൈബ്രറി ആരംഭിച്ചു |
ആണവ സമ്പുഷ്‌ടീകരണം,അന്താരാഷ്ട്ര ആണവോർജ സമിതി പ്രതിനിധി ഇറാൻ സന്ദർശിക്കും

September 07, 2019

September 07, 2019

മൂന്നാംഘട്ട ആണവ കരാര്‍ വ്യവസ്ഥാ പിന്മാറ്റത്തിന്റെ വിശദാംശങ്ങള്‍ ഇന്ന് ഇറാന്‍  പ്രഖ്യാപിക്കാനിരിക്കെയാണ് നിരീക്ഷണ സമിതി മേധാവി ഇറാൻ സന്ദർശിക്കുന്നത്.
തെഹ്‌റാൻ : യു.എന്‍ ആണവ നിരീക്ഷണ സംഘം ഇന്റര്‍നാഷനല്‍ ആറ്റമിക് എനര്‍ജി ഏജന്‍സി(ഐ.എ.ഇ.എ) മേധാവി ഇന്ന് ഇറാന്‍ സന്ദര്‍ശിക്കും.ആണവ കരാറുമായി ബന്ധപ്പെട്ട ഇറാന്റെ പുതിയ നീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഐ.എ.ഇ.എ ആക്ടിങ് ഡയരക്ടര്‍ ജനറല്‍ കോര്‍ണല്‍ ഫെറൂറ്റ തെഹ്‌റാനിലെത്തുന്നത്.
ഇന്ന് ഇറാനിലെത്തുന്ന ഫെറൂറ്റ ഉന്നത ഇറാനിലെ ഉന്നത വൃത്തങ്ങളുമായി കൂടിക്കാഴ്ച നടത്തും. ഇറാനുമായി തുടര്‍ന്നുവരുന്ന പരസ്പര സമ്പര്‍ക്കങ്ങളുടെ ഭാഗമായാണ് മേധാവിയുടെ സന്ദര്‍ശനമെന്ന് ഐ.എ.ഇ.എ പ്രസ്താവനയില്‍ അറിയിച്ചു.

ആണവ കരാര്‍ പ്രകാരമുള്ള ഇറാന്റെ നടപടികളെ നിരീക്ഷിക്കുകയും കൂടുതൽ വ്യക്തത വരുത്തുകയുമാണ് സന്ദർശനത്തിന്റെ ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി.


Latest Related News