Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
വക്രയിൽ ഭക്ഷ്യപരിശോധന, നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി 

November 02, 2019

November 02, 2019

ദോഹ : അൽ വക്ര മുനിസിപ്പാലിറ്റിക്ക് കീഴിൽ ആരോഗ്യവിഭാഗം ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ഊർജിതമാക്കി.വക്ര മുനിസിപ്പാലിറ്റിയുടെ അതിർത്തി നഗരങ്ങളിലെ റസ്റ്റോറന്റുകൾ,കിച്ചനുകൾ,സൂപ്പർമാർക്കറ്റുകൾ,കോഫീ ഷോപ്പുകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധനകൾ നടത്തിയത്. പഴകിയ എണ്ണയുടെ ഉപയോഗം, കൃത്യമായ ശീതീകരണ സംവിധാനങ്ങളില്ലാതെ ഇറച്ചി ഉത്പന്നങ്ങൾ സൂക്ഷിക്കൽ എന്നിവയാണ് പ്രധാനമായും കണ്ടെത്തിയ നിയമലംഘനങ്ങൾ.

ഇതിനിടെ,കഴിഞ്ഞ ജനുവരി മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ ആരോഗ്യ വിഭാഗം 3577 തവണ പരിശോധനകൾ നടത്തിയതായും 126 എണ്ണത്തിൽ തുടർനടപടികൾ സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി. 24 സാമ്പിളുകൾ സൂക്ഷ്മ പരിശോധനകൾക്കായി ലബോറട്ടറികൾക്ക് കൈമാറിയിട്ടുണ്ട്.


Latest Related News