Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
വേട്ടക്കാരന്റെ മനം മാറ്റം ഇങ്ങനെ,ഇരയോടൊപ്പം ഒരേ വേദിയിൽ

September 08, 2019

September 08, 2019

പോയ കാലം തങ്ങള്‍ വിഷമകരമായ ജീവിതം കണ്ടവരാണെന്നും മോച്ചിയുടെ പുതിയ ജീവിതം സന്തോഷകരമാക്കട്ടെ എന്നും ഉദ്ഘാടന വേളയില്‍ അന്‍സാരി പറഞ്ഞു. കലാപങ്ങളുടെ നാടായിരുന്ന അഹമ്മദാബാദ് ഇനി ഹിന്ദു-മുസ്ളിം ഐക്യത്തിന്‍റെ നാടാകണണെന്നും ഇനി ഹിംസ വേണ്ടെന്നും മോച്ചി പറയുന്നു.

അഹമ്മദാബാദ്: വർഗീയത ഉറഞ്ഞാടിയ തെരുവിൽ അക്രമിക്ക് മുന്നിൽ കരഞ്ഞുകൊണ്ട് കൈകൂപ്പി നിൽക്കുന്ന  ഖുത്ബുദ്ധീൻ അൻസാരിയുടെ ചിത്രം 2012 ലെ ഗുജറാത്ത് കലാപത്തിന്റെ ഭീകരതയും ദൈന്യതയും വെളിപ്പെടുത്തുന്നതായിരുന്നു.എന്നാൽ വർഷങ്ങൾക്ക് ശേഷം ഇരയും വേട്ടക്കാരനും ഒരേ വേദിയില്‍ സ്നേഹത്തിനും സമാധാനത്തിനുമായി ഒത്തുചേർന്നത് കാലത്തിന് മായ്ക്കാനാവാത്ത മുറിപ്പാടുകളില്ല എന്ന് ലോകത്തിനു മുന്നിൽ തെളിയിക്കുന്നു.കലാപത്തില്‍ ആക്രമണങ്ങളുടെ മുന്‍പന്തിയിലുണ്ടായിരുന്ന തീവ്രവാദ സംഘടനയിലെ അംഗം അശോക് മോച്ചിയും ഇരുകൈകളും കൂപ്പി ജീവനു വേണ്ടി യാചിച്ചു കലാപത്തിന്‍റെ ദുരന്തമുഖമായി മാറിയ കുത്ത്ബുദീന്‍ അന്‍സാരിയുമാണു കഴിഞ്ഞ ദിവസം സ്വന്തം നാട്ടിൽ ഒരേ വേദി പങ്കിട്ടത്.

മോച്ചി തുടങ്ങിയ ഏക്താ ചപ്പല്‍ ഘര്‍ എന്ന ചെരിപ്പു കടയുടെ ഉദ്ഘാടന വേളയിലായിരുന്നു ഒത്തുകൂടല്‍. മോച്ചി ആരംഭിച്ച ചെരിപ്പുകട ഉദ്ഘാടനം ചെയ്തത് അന്‍സാരിയാണ്.

പോയ കാലം തങ്ങള്‍ വിഷമകരമായ ജീവിതം കണ്ടവരാണെന്നും മോച്ചിയുടെ പുതിയ ജീവിതം സന്തോഷകരമാക്കട്ടെ എന്നും ഉദ്ഘാടന വേളയില്‍ അന്‍സാരി പറഞ്ഞു. കലാപങ്ങളുടെ നാടായിരുന്ന അഹമ്മദാബാദ് ഇനി ഹിന്ദു-മുസ്ളിം ഐക്യത്തിന്‍റെ നാടാകണണെന്നും ഇനി ഹിംസ വേണ്ടെന്നും മോച്ചി പറയുന്നു.

2002-ലെ ഗുജറാത്ത് വര്‍ഗീയ കലാപത്തിന്‍റെ ഭീകരത പുറത്തുകൊണ്ടുവന്നതായിരുന്നു ഇരുകൈകളും കൂപ്പി ജീവനുവേണ്ടി യാചിക്കുന്ന അന്‍സാരിയുടെ ചിത്രം. അന്നു കലാപകാരിയായി വാളും കൈയിലേന്തി ഇരുകൈളും വിടര്‍ത്തി ആക്രോശിക്കുന്ന മോച്ചിയുടെ ചിത്രവും കുപ്രസിദ്ധി നേടി.

കലാപത്തിനു ശേഷം കോല്‍ക്കത്തയിലേക്കു പാലായനം ചെയ്ത അന്‍സാരി കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഗുജറാത്തില്‍ തിരികെയെത്തുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം കലാപത്തെയും വംശീയഹത്യകളേയും മോച്ചി തള്ളിപ്പറഞ്ഞിരുന്നു. സിപിഎം നേതാവ് പി. ജയരാജനു വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ ഇരുവരും അടുത്തിടെ കേരളത്തിലും എത്തിയിരുന്നു.


Latest Related News