Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഇന്ത്യക്കാർ ഉൾപെടെ 103 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസയില്ലാതെ ഒമാനിൽ പ്രവേശിക്കാം 

December 10, 2020

December 10, 2020

മ​സ്‍​കത്ത് : ഇ​ന്ത്യ ഉ​ള്‍​പ്പെ​ടെയുള്ള 103 രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​ര്‍​ക്ക് ഇ​നി വി​സ​യി​ല്ലാ​തെ ഒ​മാ​നി​ല്‍ പ്ര​വേ​ശി​ക്കാന്‍ കഴിയും ഇതനുസരിച്ച് ഒമാനില്‍ 10 ദി​വ​സം വ​രെ വിസയില്ലാതെ തുടരാമെന്നാണ് റിപ്പോർട്ട്.

ടൂറിസം വളര്‍ത്താനും ഒ​മാ​ന്‍ സ​ന്ദ​ര്‍​ശി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്ക് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ കൂടുതല്‍ എ​ളു​പ്പ​മാ​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് തീ​രു​മാ​നം.
പ്ര​ത്യേ​ക നി​ബ​ന്ധ​ന​ക​ള്‍​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കും വി​ധേ​യ​മാ​യി​ട്ടാ​യി​രി​ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക.

എ​ണ്ണ​യി​ത​ര വ​രു​മാ​നം വ​ര്‍​ദ്ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ടൂ​റി​സം രം​ഗ​ത്തെ ശ​ക്തി​പ്പെ​ടു​ത്താ​നാ​ണ് ഒ​മാ​ന്‍ അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം.

നേ​ര​ത്തെ ത​ന്നെ ബു​ക്ക് ചെ​യ്‍​ത ഉ​റ​പ്പാ​യ ഹോ​ട്ട​ല്‍ റി​സ​ര്‍​വേ​ഷ​ന്‍, ആ​രോ​ഗ്യ ഇ​ന്‍​ഷു​റ​ന്‍​സ്, മ​ട​ങ്ങി​പ്പോ​കാ​നു​ള്ള ടി​ക്ക​റ്റ് തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​വേ​ശ​ന​ത്തി​നു​ള്ള നി​ബ​ന്ധ​ന​ക​ള്‍. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക 


Latest Related News