Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഐ സി എഫ് സല്യൂഡസ് സൂം സമ്മേളനം വെള്ളിയാഴ്ച: പ്രമുഖർ സംബന്ധിക്കും

August 06, 2020

August 06, 2020

ദോഹ : കോവിഡ് പ്രതിരോധത്തിലും ലോക്ഡൗൺ പ്രതിസന്ധികളെ നേരിടുന്നതിലും ഗൾഫ് രാജ്യങ്ങളിൽ മുന്നിൽ നിന്ന് പ്രവർത്തിച്ച ഐ സി എഫ് സന്നദ്ധസേവകരെ അനുമോദിക്കുന്നതിനായി വിപുലമായ ഓൺലൈൻ  സമ്മേളനം ഒരുക്കുന്നു. ആഗസ്ത് ഏഴ് വെള്ളിയാഴ്ച ഇന്ത്യൻ സമയം വൈകിട്ട് നാലുമണിക്ക് ഓൺലൈനിൽ നടക്കുന്ന സമ്മേളനത്തിൽ ആയിരങ്ങൾ സംബന്ധിക്കുമെന്ന് സംഘാടകർ അറിയിച്ചു.

അന്നവും അഭയവും നൽകുന്ന ഗൾഫ് രാജ്യങ്ങളിലെ ഭരണകൂടത്തോടും ഔദ്യോഗിക സംവിധാനങ്ങളോടും സഹകരിച്ചും പിന്തുണ നൽകിയും പ്രയാസമനുഭവിക്കുന്ന പതിനായിരങ്ങൾക്കാണ് ഐ സി എഫ് കോവിഡ് കാലത്ത് സ്തുത്യർഹമായ സേവന പ്രവർത്തനങ്ങൾ നടത്തിയത്.

വൈവിധ്യമാർന്ന സേവന പദ്ധതികൾക്കായിരുന്നു ഐ സി എഫ് രൂപം നൽകിയത്. സഊദി, യു എ ഇ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിൽ സാന്ത്വന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സേവനം ലഭ്യമാക്കാനും ക്ഷേമ, സേവന വകുപ്പുകളുടെ കീഴിൽ പ്രത്യേക പദ്ധതി രൂപീകരിക്കുകയും അത് നടപ്പിലാക്കുന്നതിന് സഫ്‌വാ എന്ന പേരിലുള്ള വളണ്ടിയർ വിങ്ങിനെ ഉപയോഗപ്പെടുത്തിയുമാണ് പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യാൻ സംഘടന പ്രവർത്തിച്ചത്. പ്രസ്തുത കാലയളവിൽ ദുരന്തഭൂമിയിൽ സേവനം ചെയ്തവർ, സഹകാരികൾ, അഭ്യുദയകാംക്ഷികൾ തുടങ്ങിയവരെ ആദരിക്കുന്നതിനാണ് വിപുലമായ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.

കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബുബക്കര്‍ മുസ്ലിയാര്‍, ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, കേരള ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീല്‍, എന്‍ കെ പ്രേമചന്ദ്രന്‍ എം പി, നോർക്ക റൂട്സ് ഡയറക്ടർമാരായ ഒ.വി. മുസ്തഫ (യു എ ഇ), സി വി. റപ്പായ് (ഖത്തര്‍), അജിത് കുമാര്‍ (കുവൈത്ത്), ലോക കേരളം സഭ അംഗം വി.കെ. റഊഫ് (സൗദി) ഇന്റർനാഷണൽ ഗാന്ധിയൻ തോട്സ് ചെയർമാൻ എന്‍.ഒ. ഉമ്മന്‍ (ഒമാന്‍), പ്രവാസി കമ്മീഷൻ മെമ്പർ സുബൈര്‍ കണ്ണൂര്‍ (ബഹ്റൈന്‍), ഐ സി എഫ് ഗൾഫ് കൗൺസിൽ ഭാരവാഹികളായ സയ്യിദ് അബ്ദുറഹ്മാന്‍ ആറ്റക്കോയ തങ്ങള്‍, സയ്യിദ് ഹബീബ് കോയ തങ്ങൾ, മമ്പാട് അബ്ദുല്‍ അസീസ് സഖാഫി തുടങ്ങി സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലയിലെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും.

സല്യൂഡസ് എന്ന പേരിൽ സൂം ഓൺലൈൻ (ഐഡി: 333 3437343) വഴി നടക്കുന്ന പ്രത്യേക പരിപാടിയുടെ ലൈവ് ബ്രോഡ്‌കാസ്റ്റിംഗ്‌ ഐ സി എഫ് ഫെയ്‌സ്ബുക്ക് പേജിലും (facebook.com/icfgulf ) ലഭ്യമാവും.

വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ്ആപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക

 


Latest Related News