Breaking News
മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  |
ഐസിബിഎഫ് ഖത്തര്‍ ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കം,എങ്ങനെ പദ്ധതിയിൽ ചേരാം?

December 26, 2019

December 26, 2019

ദോഹ : ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക് സുരക്ഷ ഉറപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതിക്ക് തുടക്കമായി.  ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐസിബിഎഫ്) ഇന്‍ഷൂറന്‍സ് പദ്ധതി ദമാന്‍ (ഭീമ) ഇസ്‌ലാമിക് ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി ഇന്ത്യന്‍ അംബാസഡര്‍ പി .കുമരന്‍ ഉത്ഘാടനം ചെയ്തു. ഐസിബിഎഫ് പ്രസിഡന്റ് പി.എന്‍. ബാബുരാജന്‍ ദമാന്‍ ഇസ്‌ലാമിക് ഇന്‍ഷുറന്‍സ് സിഒഒ ഹരികൃഷ്ണയും ഒപ്പുവച്ച ധാരണാപത്രംചടങ്ങില്‍ കൈമാറി . രണ്ട് വര്‍ഷത്തേക്ക് ഒറ്റത്തവണ കുറഞ്ഞ പ്രീമിയം തുക അടച്ചാല്‍ ഒരു ലക്ഷം റിയാലിന്റെ വ്യക്തിഗത ഇന്‍ഷുറന്‍സ് ലഭിക്കും .ഐ സി ബി എഫ് വികസന വിഭാഗം മേധാവി ജൂട്ടാസ്‌പോള്‍ , ഐസിബിഎഫ് ഭാരവാഹികളായ മഹേഷ് ഗൗഡ, അവിനാശ് ഗെയ്കവാദ്, സാമുഹിക പ്രവര്‍ത്തകന്‍ അബ്ദുള്‍ റൗഊഫ് കൊണ്ടോട്ടി, ഐ സി സി പ്രസിഡണ്ട് എ പി മണികണ്ഠന്‍ തുടങ്ങിയവര്‍ പങ്കെടുത്തു . കുറഞ്ഞവരുമാനക്കാരായ തൊഴിലാളികള്‍ക്ക് ഏറെ പ്രയോജനപ്രദമാകുന്നതാണ് പദ്ധതി.

പദ്ധതിയിൽ ചേരുന്നവർക്ക് 125 ഖത്തർ റിയാലിന് രണ്ട് വർഷത്തെ ഇൻഷൂറൻസ് സുരക്ഷ ഉറപ്പു വരുത്താനാവും. അപകടം,സാധാരണ മരണം, അപകടം മൂലം സ്ഥിരമായതോ ഭാഗികമായതോ ആയ അംഗവൈകല്യം എന്നിവ സംഭവിച്ചാൽ  ഒരു ലക്ഷം ഖത്തർ റിയാൽ വരെ പരിരക്ഷ ലഭിക്കുന്നതാണ് പദ്ധതി. ഐ സി ബി എഫ്  ഓഫീസ്സിൽ പാസ്പോർട്ട് കോപ്പിയും ഖത്തർ ഐഡി കോപ്പിയുമായി ചെന്നാൽ  ഐ.സി.ബി.എഫ് പ്രതിനിധികൾ ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കും.

തുമാമ റോഡിൽ തൈസീർ പെട്രോൾ സ്റ്റേഷന് പിറകിൽ പ്രവർത്തിക്കുന്ന ഇന്റിഗ്രെറ്റഡ് ഇന്ത്യൻ കമ്യുണിറ്റി സെന്ററിലാണ് ഇന്ത്യൻ കമ്യുണിറ്റി ബെനവലന്റ് ഫോറം ഓഫീസ് പ്രവർത്തിക്കുന്നത്. രാവിലെ 9 മുതൽ 12 വരെയും വൈകീട്ട് 4 മുതൽ 7 വരെയുമാണ് ഓഫീസ് പ്രവർത്തിക്കുക.
ഫോൺ നമ്പർ : 44670060, ഹെല്പ് ഡസ്ക് : 77867794

ഖത്തർ-ഗൾഫ് വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഇനിയും ഒരു ഗ്രൂപ്പിലും അംഗങ്ങളായി ചേർന്നിട്ടില്ലാത്തവർ +974 66200 167 എന്ന ഖത്തർ വാട്സ്ആപ്പ് നമ്പറിൽ വിവരം അറിയിക്കുക.


Latest Related News